ഡോ. യുയാക്കീം മാര്‍ കൂറിലോസ് ഇന്റര്‍നാഷണല്‍ പ്രെയര്‍ലൈനില്‍ പ്രഭാഷണം നടത്തും

07:34 pm 8/10/2016

– പി. പി. ചെറിയാന്‍
Newsimg1_6322762
ഡിട്രോയ്റ്റ്: നോര്‍ത്ത് അമേരിക്ക ­ യൂറോപ്പ് മുന്‍ ഭദ്രസനാധിപനും കൊട്ടാരക്കര പുനലൂര്‍ മാര്‍ത്തോമാ ഭദ്രസനാധിപനുമായ റൈറ്റ് റവ. ഡോ. യൂയാക്കിം മര്‍ കൂറില്‌­സ് എപ്പിസ്‌­ക്കോപ്പാ ഒക്ടോബര്‍ 18 ചൊവ്വാഴ്ച ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയനില്‍ മുഖ്യപ്രഭാഷണം നല്‍കുന്നു.വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ത്ഥനക്കായി ഒത്തുചേരുന്ന ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയ്ന്‍ ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്ക് (ഇഎസ്ടി) (ന്യൂയോര്‍ക്ക് ടൈം) സജീവമാകുമ്പോള്‍ വിവിധ മതങ്ങളില്‍, വിശ്വാസങ്ങളില്‍ കഴിയുന്നവരുടെ മാനസികവും ശാരീരികവും കുടുംബപരവുമായ പ്രശ്‌­നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള ഒരു വേദിയായി മാറന്നു.

പ്രഗല്‍ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐ. പി എല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു.ഒക്ടോബര്‍ 18 ചൊവ്വാഴചയിലെ പ്രയര്‍ ലൈന്‍ സന്ദേശം നല്‍കുന്നത് യൂയാക്കിം മെത്രാച്ചനാണ്. അമേരിക്കന്‍ ­ കാനഡ ഹൃസ്വ സന്ദര്‍ശനത്തിനെത്തിചേര്‍ന്നിരിക്കുന്ന തിരുമേനിയുടെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 1­605 562 3140 എന്ന ഫോണ്‍ നമ്പര്‍ ഡയല്‍ചെയ്ത് 656750 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. ഡിട്രോയറ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ പി എല്ലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും പ്രയര്‍ ലൈനില്‍ പങ്കെടുക്കുന്നതിന് താഴെ തന്ന ഈമെയിലുമായോ, ഫോണ്‍ നമ്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. ucmprayerline@gmail.com, സി.വി. സാമുവേല്‍ (ഡിട്രോയിറ്റ്) 586 216 0602, ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207.