ഡോ. ശ്രീധര്‍ കാവിലിനു ഡബ്ല്യു.എം.സിയുടെ അന്ത്യ പ്രണാമം

01:10pm 29/6/2016

Newsimg1_99044739
ഫിലാഡല്‍ഫിയ: വേള്‍ഡ് മലയാളീ കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ജൂണ്‍ 25­നു സിറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടത്തിയ റീജിയണല്‍ കോണ്‍ഫറന്‍സില്‍ സംഘടനയുടെ ഫൗണ്ടര്‍മാരില്‍ ഒരാളും ഉന്നത നേതാവും യൂണിഫൈഡ് അമേരിക്ക റീജിയന്‍ അഡൈ്വസറി ചെയര്മാനും പ്രവാസി പ്രൊട്ടക്ഷന്‍ ബില്ലിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളും ന്യൂയോര്‍ക്കിലെ സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റിയില്‍ സീനിയര്‍ പ്രൊഫസ്സറും എന്നു മാത്രമല്ല പല ഉന്നത സ്ഥാനങ്ങളും വഹിച്ചിട്ടുള്ള
ഡോ. ശ്രീധര്‍ കാവിലിനു കണ്ണീരില്‍ കുതിര്‍ന്ന യാത്രയയപ്പ് നല്‍കി.

ഗ്ലോബല്‍ പ്രസിഡന്റ് ഐസക് പട്ടാണിപ്പറമ്പില്‍, ഡോ. ജെ. അലക്‌സാണ്ടര്‍ ഐ.എ.എസ് (ഗോബല്‍ ചീഫ് എന്‍. ഇ, സി) എന്നീ ഗ്ലോബല്‍ നേതാക്കള്‍ മുഖ്യ അതിഥികള്‍ ആയി പങ്കെടുത്തു ഗ്ലോബല്‍ നേതൃത്തിന്റെ അനുശോചനമറിയിച്ചു. അടുത്ത സുഹൃതുക്കള്‍ ആയ ചാക്കോ കോയിക്കലേത്ത്, ജോണ്‍ ഷെറി, തോമസ് മോട്ടക്കല്‍, തങ്കം അരവിന്ദന്‍, ഡോ. രുഗ്മിണി പദ്മകുമാര്‍, പിന്റോ ചാക്കോ, ഡോ. എലിസബത്ത് മാമ്മന്‍, ജോര്‍ജ് പനക്കല്‍, ജോണ്‍ തോമസ്, ഫിലിപ് മാരേട്ട് തുടങ്ങിയവര്‍ തങ്ങളുടെ പ്രസംഗങ്ങളിലൂടേ സ്‌നേഹാദരങ്ങള്‍ അര്‍പ്പിച്ചു. കോണ്‍ഫെന്‍സ് കമ്മിറ്റിക്കുവേണ്ടി സാബു ജോസഫ് സി.പി. , ഷോളി കുമ്പിളുവേലി എന്നിവര്‍ ആദരാഞ്ജലികള്‍ നേര്‍ന്നു . അഡൈ്വസറി ബോര്‍ഡിനു വേണ്ടി ഡോ. ജോര്‍ജു ജേക്കബ് തന്റെ ആത്മാര്‍ത്ഥ സുഹൃത്തിന്റെ വേര്‍പാടില്‍ ഹൃദയ നിറഞ്ഞ സ്‌നേഹ സന്ദേശം നല്‍കി.

പി.സി. മാത്യു ഡോ. കവിലിന്റെ ഓര്‍മക്കായി താന്‍ രചിച്ച കവിത ചൊല്ലി.

വേള്‍ഡ് മലയാളീ കൗണ്‍സില്‍ തന്‍ കാവല്‍
പടയാളിയായി, കാവല്‍ വിളക്കായി ഡോ. കാവില്‍
ശത്രുക്കള്‍ക്കഭിമന്നു, അര്‍ജ്ജുനനെങ്കിലും
കര്‍ണ്ണനെ പ്പോലെ ദയാലു, ധര്‍മ പുത്രര്‍ ഡോ. കാവില്‍

വിദ്യാ ഭ്യാസ വിചക്ഷണന്‍, നിയമ പണ്ഡിതന്‍
വേള്‍ഡ് മലയാളീ കൗണ്‍സില്‍ തന്‍ മുത്തപ്പന്‍
അമേരിക്ക റീജിയന്‍ അഡ്‌­വൈസറി ചെയര്‍മാന്‍
പാര പണിക്കാര്‍ക്കൊരു പേടിസ്വപ്നം ഡോ. കാവില്‍

അധ്യാപകന്‍, ആദര്ശവാന്‍, ആത്മാര്‍ത്ഥമാം
സുഹൃത്തും പരസഹായിയും ഡോ. കാവില്‍.
കരിന്തിരിയെരിഞ്ഞുവോ വിളക്കെ നീയെന്‍
ഹൃദയമാം കാവിലില്‍ തെളിയുകില്ലേ വീണ്ടും

പൊലി യുകയില്ലാ ഓര്മകളെന്‍ ഹൃത്തില്‍
പതിവായി വന്നിടും നിറഞ്ഞിടും മിഴികളില്‍
അലയടിക്കുമവ കുഞ്ഞോളങ്ങളായി പിന്നെ
സ്‌നേഹത്തിന്‍ തിരകളായി സുനാമിയായീ….

ഗോബല്‍ അഡൈ്വസറി ചെയര്‍മാന്‍ ജോണി കുരുവിള, ചെയര്‍മാന്‍ പി. വി. പ്രവീണ്‍, ഗുഡ് വില്‍ അംബാസഡര്‍ എ. എസ്. ജോസ്., അലക്‌സ് കോശി വിളനിലം, ഗ്ലോബല്‍ സെക്രട്ടറി സിറിയക് തോമസ്, ട്രഷറാര്‍ ജോബിന്‍സണ്‍ കോട്ടത്തില്‍ എന്നിവര്‍ അനുശോചന സന്ദേശം അയച്ചു.

ഡോ. കാവിലിന്റെ അനാച്ഛാദനം ചെയ്­ത കളര്‍ ചിത്രത്തിനു മുമ്പില്‍ നിലവിളക്കു കത്തിച്ചുകൊണ്ടു നേതാക്കള്‍ ഡോ. കാവിലിന്റെ മായാത്ത ഓര്‍മ്മക്ക് മുമ്പില്‍ കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

കോണ്‍ഫറന്‍സ് സെക്രട്ടറി പിന്റോ ചാക്കോ നന്ദി പ്രകാശി­പ്പിച്ചു