– മൊയ്തീന്‍ പുത്തന്‍ചിറ
07:38am 25/6/2016
ഹ്യൂസ്റ്റണ്‍: സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റിയുടെ സ്കൂള്‍ ഓഫ് മാര്‍ക്കറ്റിംഗ് ചെയര്‍മാനും സാമൂഹ്യ പ്രവര്‍ത്തകന്‍, എക്കണോമിസ്റ്റ്, നിയമജ്ജന്‍ എന്നീ നിലകളില്‍ അമരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനും മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യുസ്റ്റന്റെ അഭ്യുദയകാംക്ഷിയുമായിരുന്ന ഡോ. ശ്രീധര്‍ കാവിലിന്റെ നിര്യാണത്തില്‍ അസോസിയേഷന്‍ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
2006ലും 2007ലും നടന്ന വിദ്യാഭ്യാസ ഗൈഡന്‍സ് സെമിനാറുകളില്‍ പ്രസംശനീയമായ നേതൃത്വം നല്‍കുകയും എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കുകയും ചെയ്തിരുന്ന ഡോ. കാവിലിന്റെ നിര്യാണം അമേരിക്കന്‍ മലയാളി സമൂഹത്തിനും, പ്രത്യേകിച്ച് ഹ്യുസ്റ്റണ്‍ മലയാളികള്‍ക്കും ഒരു തീരാനഷ്ടമാണെന്ന് പ്രസിഡന്റ് ഏബ്രഹാം ഈപ്പന്‍ അഭിപ്രായപ്പെട്ടു. ഡോ. കാവിലുമായി തനിക്കും കുടുംബത്തിനുമുള്ള വ്യക്തിബന്ധവും അദ്ദേഹം എടുത്തു പറയുകയുണ്ടായി. അനില്‍ ജനാര്‍ദ്ദനന്‍, തോമസ് ചെറുകര, റെനി കവലയില്‍, സുനില്‍ മേനോന്‍ തുടങ്ങിയവര്‍ സംസാരിച്ചു,