ഡൽഹിയില്‍ മലയാളി വിദ്യാര്‍ത്ഥി മര്‍ദ്ദനമേറ്റു മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.

09:56am 01/7/2016
images (5)

ന്യൂഡൽഹി: ഡൽഹിയിലെ മലയാളി വിദ്യാർഥിയുടെ കൊലപാതകം; മൂന്ന്​ പേർ അറസ്​റ്റിൽ .സമീപത്തെ പാന്‍മസാല വില്‍പ്പന കടക്കാരനും രണ്ട് മക്കളുമാണ് അറസ്റ്റിലായത്. ഡൽഹിയിൽ ഇന്നലെയാണ് മലയാളി ഒമ്പതാം ക്ലാസ്​ വിദ്യാർഥി മർദനമേറ്റ്​ മരിച്ചത്. പാലക്കാട്​ കോട്ടായി സ്വദേശി ഉണ്ണിക്കൃഷ്​ണ​െൻറ മകൻ രജത്​ ആണ്​ മരിച്ചത്​. ഡൽഹിയിൽ മയൂർവിഹാർ ഫേസ്​ മൂന്നിൽ ബുധനാഴ്​ച വൈകിട്ട്​ ആറു മണിയോടെയാണ്​ സംഭവം.

ട്യൂഷൻ കഴിഞ്ഞ വീട്ടിലേക്ക്​ മടങ്ങുകയായിരുന്ന രജത്​ അടക്കമുള്ള നാല്​ മലയാളി വിദ്യാർഥികളെ പാൻമസാല വിൽപനക്കാൻ അടുത്തേക്ക്​ വിളിച്ചു. കടയിലെ സാധനങ്ങൾ ​മോഷ്​ടിച്ചെന്ന്​ ആരോപിച്ച്​ കുട്ടികളുമായി തർക്കമുണ്ടായി. പിന്നീട്​ കുട്ടികളെ സമീപത്തുള്ള പാർക്കിലേക്ക്​ കൊണ്ടുപോയി മർദിക്കുകയായിരുന്നു. അബോധാവസ്ഥയിലായ രജതിനെ ആശുപത്രിയിലെത്തിച്ച്​ വിൽപനക്കാർ കടന്നുകളഞ്ഞു. ക്രൂരമായ മർദനമേറ്റ രജത്​ അരമണിക്കൂറിന്​ ശേഷം മരണപ്പെടുകയായിരുന്നു.