ഡൽഹിയിൽ ഡീസൽ ടാക്സി വേണ്ടെന്ന് സൂപ്രീംകോടതി

06:51 PM 30/04/2016
download
ന്യൂഡൽഹി: ഡൽഹിയിൽ ഡീസൽ ടാക്സികൾക്ക് നിരോധം ഏർപ്പെടുത്തുന്നതിനുള്ള അവസാന തിയതി നീട്ടണമെന്ന ഹരജി സുപ്രീംകോടതി തള്ളി. ഞായറാഴ്ച്ച മുതൽ തലസ്ഥാന നഗരിയിൽ ഡീസൽ ടാക്സികൾ പുറത്തിറക്കരുതെന്നും കോടതി ഉത്തരവിട്ടു.

ഡീസൽ വാഹനങ്ങൾ സി.എൻ.ജിയിലേക്ക് മാറ്റുന്ന സാങ്കേതിക വിദ്യയില്ലെന്നും കാലാവധി നീട്ടിത്തരണമെന്നും ആവശ്യപ്പെട്ട് ടാക്സി കാർ ഉടമസ്ഥരാണ് കോടതിയെ സമീപിച്ചത്. നേരത്തെ ഏപ്രിൽ ഒന്നിനകം ഡീസൽ ടാക്സികാറുകൾ സി.എൻ.ജിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പിന്നീട് ഒരുമാസം കൂടി കാലാവധി നീട്ടി നൽകുകയായിരുന്നു. അതേസമയം,. നാഷനൽ പെർമിറ്റുള്ള ഡീസൽ കാറുകൾ സി.എൻ.ജിയിലേക്ക് മാറേണ്ടതില്ല.

ഡീസൽ ടാക്സികൾ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നതിനാലാണ് നിരോധം ഏർപ്പെടുത്തിയത്.