ഡൽഹിയിൽ ​ഗോ സംരക്ഷകരുടെ ക്രൂരമർദനത്തിൽ രണ്ടുപേർക്ക്​ പരിക്ക്​

12:56 pm 16/09/2016
download (1)
ന്യൂഡൽഹി: രാജ്യ തലസ്​ഥാനത്ത്​ ഗോസംരക്ഷകരെന്ന്​ സംശയിക്കപ്പെടുന്നവരുടെ ക്രൂരമർദനത്തിൽ രണ്ടുപേർക്ക്​ പരിക്ക്​. ഹാഫിസ്​ അബ്​ദുൽ ഖാലിദ്​(25) അലി ഹസൻ(35) എന്നിവരെയാണ്​ 24 പേരട​ങ്ങുന്ന സംഘം മർദിച്ചത്​. കഴിഞ്ഞ ബുധനാഴ്​ച വൈകിട്ട്​ വെസ്​റ്റ്​ ഡൽഹിയിലെ പ്രേംനഗറിലെ മദ്രസക്ക്​ പുറത്തായിരുന്നു സംഭവം.

ഇൗദ്​ ദിനത്തിൽ ബലി നൽകിയ പോത്തുകളുടെ അവശിഷ്​ടങ്ങൾ ലോറിയിൽ നിന്നും മൈതാനത്തേക്ക്​ എടുത്തു മാറ്റുന്നതിനിടെ​ അതുവഴി ബൈക്കിൽ വന്ന രണ്ടുപേർ മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. ​മിനുറ്റുകൾക്കകം ആറു കാറുകളിലായി വന്ന അക്രമികൾ േലാറിയിൽ നിന്നും പിടിച്ചിറക്കി ഇരുവരെയും വിവസ്​ത്രരാക്കിയശേഷം റോഡിലേക്ക്​ വലിച്ചിഴച്ച്​​ വടികൊണ്ട്​ മർദിക്കുകയായിരുന്നു.

തങ്ങൾ പറഞ്ഞതൊന്നും അക്രമികൾ ചെവികൊണ്ടില്ല. മത സംഘടനയിൽപെട്ട ആളുകളെന്ന്​ പറഞ്ഞാണ്​ അക്രമി​ച്ചതെന്നും മർദനത്തിനിരയായ ഖാലിദ്​ പറഞ്ഞു.