ഡൽഹി കോട്ട തകർക്കാനെത്തിയ കേരളാ ബ്ലാസ്റ്റേഴ്സിന്​ തോൽവി.

10;00 pm 4/11/2016

images
ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ്​ മൂന്നാം സീസണിലെ എട്ടാം മത്സരത്തിൽ ഡൽഹി കോട്ട തകർക്കാനെത്തിയ കേരളാ ബ്ലാസ്റ്റേഴ്സിന്​ തോൽവി.

എതിരാളികളുടെ ഹോം ഗ്രൗണ്ടായ ജവഹർലാൽ നെഹ്​റു സ്​റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിനാണ്​ ഡൽഹി ഡൈനാമോസ്​ബ്ലാസ്​റ്റേഴ്​സി​െൻറ സെമി സ്വപ്​നങ്ങൾക്ക്​ തുരങ്കം വെച്ചത്​.

ആദ്യ പകുതിക്ക്​ ശേഷം നാല്​ മിനിറ്റ്​ വ്യത്യാസത്തിൽ ഡൽഹിയുടെ കീൻ ലൂയിസും മാഴ്​സെലീന്യോയുമാണ്​ ഡൽഹിക്കായി വലകുലുക്കിയത്​.

ജയത്തോടെ എട്ട്​ മത്സരങ്ങളിൽ നിന്ന്​ പതിമൂന്ന്​ പോയിൻറുമായി ഡൽഹി പോയിൻറ്​ നിലയിൽ ഒന്നാമതെത്തുകയും ചെയ്​തു. സീസണിൽ മൂന്നാം തോൽവി നേരിട്ട ബ്ലാസ്​റ്റേഴ്​സ്​ ഒമ്പതു പോയിൻറുമായി ആറാം സ്​ഥാനത്താണ്​. ഡൽഹിയു​ടെ മലയാളി താരം അനസ്​ എടത്തൊടികയാണ്​ കളിയിലെ താരം.