08:42 am 22/6/2017
ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ ദില്‍ഷാദ് ഡാര്‍ഡണില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. 43 കാരനായ വിനോദാണ് ഭാര്യ രേഖയെ (36) കുത്തി കൊലപ്പെടുത്തിയത്.
അമ്മയെ രക്ഷിക്കുന്നതിനിടെ 15 കാരനായ മകൻ വിനീതിന് പരിക്കേറ്റു. കൈക്ക് പരിക്കേറ്റ വിനീതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദമ്പതികള്‍ തമ്മില്‍ കലഹം പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച രാവിലെ 5.30 ന് വിനോദ് വീട്ടില്‍ എത്തുമ്പോള്‍ രേഖയും മൂത്തമകന് വിനീതും മാത്രമായിരുന്നു ഉണ്ടായിരുന്നത്. തുടര്‍ന്ന് വിനോദും രേഖയും തമ്മില്‍ കലഹമുണ്ടായി. ഇതേ തുടര്‍ന്ന് വിനോദ് രേഖയെ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. രേഖ സംഭവ സ്ഥലത്തു തന്നെ മരിച്ചു.
25 കുത്തിൽ 11 എണ്ണം മാരകമായിരുന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇതേ അപ്പാർട്ട്മെന്റിലെ സഹോദരന്റെ ഫ്ളാറ്റ് പുറത്തുനിന്നും പൂട്ടിയ ശേഷമാണ് വിനോദ് ഭാര്യയെ ആക്രമിച്ചത്. സംഭവത്തിനു ശേഷം വിനോദ് ഇവിടെനിന്നും കടന്നു ഇയാൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.