തകര്‍പ്പന്‍ ട്രൈലറുമായി ഫാന്‍

09: 59am 01/3/2016

25കാരനായി ഷാറൂഖ് ഖാന്‍ എത്തുന്ന ചിത്രം ‘ഫാനി’ന്റെ ട്രൈലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ സൂപ്പര്‍ സ്റ്റാറിന്റെ കടുത്ത ആരാധകനായാണ് ഷാറൂഖ് എത്തുന്നത്. ബാന്‍ഡ് ബാജാ ബാരാത് എന്ന ഹിറ്റ് ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ മനീഷ് ശുദ്ധ് ദേശിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇല്യാനയും വാലുഷാ ഡിസൂസയുമാണ് നായികമാര്‍.