തങ്കമ്മ ഉമ്മന്‍ (86) ന്യൂയോര്‍ക്കില്‍ നിര്യാതയായി

09:01 am 26/9/2016

Newsimg1_60759067

ന്യൂയോര്‍ക്ക് : മാവേലിക്കര ഷിബു വില്ലയില്‍ പരേതനായ പി. കെ. ഉമ്മന്റെ ഭാര്യ തങ്കമ്മ ഉമ്മന്‍ (86) സെപ്റ്റംബര്‍ 25 ഞയറാഴ്ച ഉച്ചയ്ക്ക് ന്യൂയോര്‍ക്കില്‍ വച്ച് നിര്യാതയായി.പരേത വാലി സ്ട്രീം, സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണ് .

മക്കള്‍: അന്നമ്മ മാത്യു, ഉമ്മന്‍ കോശി, ശാന്തമ്മ വൈദ്യന്‍, വത്സാ പോള്‍, എല്‍സിവര്ഗീസ്, ഉഷ വര്ഗീസ്, തോമസ് ഉമ്മന്‍ (ഷിബു).

സെപ്റ്റംബര്‍ 27ന് പൊതുദര്‍ശനം ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ അഞ്ചു വരെയും വൈകുന്നേരം 6 മുതല്‍ രാത്രി 9 വരെയും St. Gregorios Orthodox Church, 987 Rd, Valley stream, NY വച്ച് നടത്തപ്പെടുകയും സംസ്കാരത്തിനായി നാട്ടിലേക്കു പിന്നീട് കൊണ്ട് പോകുകയും ചെയ്യും.
കൂടുതല്‍ വിവരങ്ങള്‍ക്ക് : തോമസ്സ് ഉമ്മന്‍, ഠലഹ: 646 327 6282