തച്ചങ്കരിയുടെ പിറന്നാൾ ആഘോഷിക്കണമെന്ന് സർക്കുലർ; അന്വേഷിക്കുമെന്ന് മന്ത്രി

01:21 pm 10/08/2016
download (4)
തിരുവനന്തപുരം: ആർ.ടി.ഒ ഓഫിസുകളിലെല്ലാം തന്‍റെ പിറന്നാൾ ആഘോഷിക്കണമെന്ന് ട്രാൻസ്പോർട്ട് കമീഷണർ ടോമിൻ ജെ.തച്ചങ്കരിയുടെ സർക്കുലർ. ലഡു വിതരണം ചെയ്ത് ആഘോഷിക്കണമെന്നാണ് ആർ.ടി.ഒ ഓഫിസർമാരോട് കമീഷണർ ആവശ്യപ്പെട്ടത്. ഇക്കാര്യത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് വിഷയം ശ്രദ്ധയിൽ പെടുത്തിയ മാധ്യമപ്രവർത്തകരോട് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.

സംസ്ഥാനത്തെ പല ആർ.ടി.ഒ ഓഫിസുകളിലും കമീഷണറുടെ ഉത്തരവ് പ്രകാരം പിറന്നാൾ ആഘോഷം നടന്നു. എറണാകുളത്ത് സഹപ്രവർത്തകരോടൊത്ത് കേക്ക് മുറിച്ചാണ് തച്ചങ്കരി പിറന്നാൾ ആഘോഷിച്ചത്. വകുപ്പിലുള്ളവരെല്ലാം തന്‍റെ സഹോദരി-സഹോരൻമാരാണെന്നും അതിനാലാണ് വ്യത്യസ്തമായ രീതിയിൽ പിറന്നാൾ ആഘോഷിക്കാൻ തീരുമാനിച്ചതെന്നും തച്ചങ്കരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.