01:oo pm 17/08/2016
തിരുവനന്തപുരം: ഗതാഗത കമീഷണർ ടോമിൻ ജെ. തച്ചങ്കരിയെ തൽസ്ഥാനത്തുനിന്ന് മാറ്റണമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ പെട്രോളില്ലെന്നതടക്കമുളള അനേകം കാര്യങ്ങളിൽ ഗതാഗത കമീഷണറുമായി അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടർന്നാണ് മന്ത്രിയുടെ നടപടി. പല കാര്യങ്ങളും മന്ത്രി അറിയാതെ തച്ചങ്കരി നടപ്പാക്കുന്നു എന്നതാണ് പ്രധാന വിഷയം.
ഏറ്റവുമൊടുവിൽ തച്ചങ്കരിയുടെ ജൻമദിനാഘോഷം എല്ലാ ആർ.ഡി.ഒ ഒാഫീസുകളിൽ നടത്തിയതിനും മന്ത്രി എതിരായിരുന്നു. ഇൗ സാഹചര്യത്തിലാണ് തച്ചങ്കരിയെ തൽസ്ഥാനത്തുനിന്ന് നീക്കണമെന്ന് മന്ത്രി മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടത്.
തച്ചങ്കരിയെയും കൊണ്ട് ഇനി മുന്നോട്ട് പോകാനാവില്ലെന്നും ഇത് വകുപ്പിെൻറ പ്രതിച്ഛായ നഷ്ടപ്പെടുത്തുമെന്നും മന്ത്രി മുഖ്യമന്ത്രിയോട് പറഞ്ഞു. ഇൗ വിഷയത്തിൽ എൻ.സി.പി സംസ്ഥാന നേതൃത്വവും കമീഷണറെ മാറ്റണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ചത്തെ മന്ത്രിസഭാ യോഗം ഇക്കാര്യത്തിൽ തീരുമാനമെടുത്തേക്കുമെന്നാണ് റിപ്പോർട്ട്.