തടിലോറി മറിഞ്ഞുവീണ് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു

01.56 PM 13-04-2016
lorry_acci_041316
പരുമ്പാവൂരില്‍ സ്‌കൂട്ടര്‍ യാത്രക്കാരി തടിലോറി മറിഞ്ഞുവീണ് തല്‍ക്ഷണം മരിച്ചു. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന മധ്യവയ്‌സകയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുമ്പാവൂര്‍ ശ്രീ ധര്‍മശാസ്താ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കൊറ്റയാംപുറം ശശിധരന്റെ ഭാര്യ ഗീത (52) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് പെരുമ്പാവൂര്‍ ആയുര്‍വേദ ആശുപത്രിക്ക് സമീപമുള്ള ചെങ്ങനാട്ട് ലൈനില്‍ താമസിക്കുന്ന അശ്വതിയില്‍ സുകുമാരന്റെ ഭാര്യ ലത(50)യെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ ആറോടെ എംസി റോഡില്‍ ഔഷധി ജംഗ്ഷന് സമീപമാണ് അപകടം. സ്‌കൂട്ടര്‍ യാത്രികര്‍ ഇരുവരും രാവിലെ പെരുമ്പാവൂര്‍ ക്ഷേത്രത്തില്‍ പോയശേഷം സമീപത്തുള്ള മറ്റൊരു ക്ഷേത്രത്തിലേയ്ക്ക് പോകാന്‍ എംസി റോഡ് കുറുകെ കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കാലടി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന തടിലോറി ഇടിച്ചത്. നിയന്ത്രംവിട്ട ലോറി ഉടന്‍ മറിയുകയായിരുന്നു. തടിയുടെ അടിയില്‍ കുടുങ്ങിയ ഇവരെ ഫയര്‍ഫോഴ്‌സും നാട്ടുകാരും പോലീസും ചേര്‍ന്ന് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഗീതയുടെ ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ ലതയെ അങ്കമാലി എല്‍എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്നും അസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മരിച്ച ഗീതയുടെ സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന്. ഏകമകന്‍ : അജിത്ത്.