തന്നെ മനോരോഗിയെന്നും വേശ്യയെന്നും വിളിക്കുന്നതില്‍ പ്രശ്‌നമില്ല -കങ്കണ

1:20pM 05/05/2016
download (8)
ന്യൂഡല്‍ഹി: തന്നെ മനോരോഗിയെന്നും വേശ്യയെന്നും വിളിക്കുന്നതില്‍ പ്രശ്‌നമില്ലെന്ന് ബോളിവുഡ് നടി കങ്കണ റണാവത്. വിജയിച്ച സ്ത്രീകളെ മനോരോഗികളെന്നും സുന്ദരികളെ വേശ്യയെന്നുമാണ് വിളിക്കാറുള്ളതെന്നും കങ്കണ പറഞ്ഞു. എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

വിവാദങ്ങള്‍ക്ക് മധുരപ്രതികാരം ചെയ്യാനാവുന്നു എന്നതാണ് തന്റെ വിജയം. ജനങ്ങളെയല്ല തന്നെ സന്തോഷിപ്പിക്കാനാണ് ശ്രമിക്കാറുള്ളത്. ഗ്രാമത്തില്‍ നിന്നും ഇവിടെവരെയുള്ള തന്റെ യാത്ര അസാധാരണം തന്നെയാണെന്നും കങ്കണ പറഞ്ഞു.

കങ്കണയും ഹൃതിക് റോഷനും തമ്മില്‍ തുടരുന്ന തര്‍ക്കമാണ് കുറച്ച് നാളായി ബോളിവുഡിലെ സംസാരം. കങ്കണക്ക് ഹൃതിക് റോഷനെന്ന പേരില്‍ ആരോ ഇമെയിലുകള്‍ അയച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. എന്നാല്‍ മെയിലുകള്‍ അയച്ചത് താനല്ലെന്നും തന്നെ സമൂഹത്തില്‍ താറടിച്ചു കാണിക്കാനാണ് കങ്കണ ശ്രമിക്കുന്നതെന്നും ഹൃതിക് ആരോപിച്ചിരുന്നു. തുടര്‍ന്ന് ഇരുവരും ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. അതിനിടെയാണ് ഇരുവരുടെയും ഇമെയില്‍ സന്ദേശങ്ങള്‍ പുറത്ത് വന്നത്.