07:41am 04/06/2016
ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ ബസും ലോറിയും കാറും കൂട്ടിയിടിച്ച് 17 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കൃഷ്ണഗിരി ജില്ലയിലെ മേലുമലൈയില്‍ ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. മരിച്ചവരില്‍ ആറുസ്ത്രീകളും 12 വയസ്സുള്ള ഒരു കുട്ടിയും ഉള്‍പ്പെടും. അപകടത്തത്തെുടര്‍ന്ന് ഇതുവഴി കടന്ന്പോകുന്ന ദേശീയ പാതയിലൂടെയുള്ള വാഹന ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.
കൃഷ്ണഗിരിയില്‍ നിന്ന് പുറപ്പെട്ട ബസില്‍ 33 യാത്രക്കാരുണ്ടായിരുന്നു. 22 പുരുഷന്‍മാരും പത്ത് സ്ത്രീകളും ഒരുകുട്ടിയുമായിരുന്നു ഉണ്ടായിരുന്നത്. കര്‍ണ്ണാടകയില്‍ നിന്ന് നിലക്കടല ലോഡുമായി വന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് മീഡിയന്‍ തകര്‍ത്ത് എതിര്‍ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന ബസില്‍ ഇടിക്കുകയായിരുന്നു. സമീപത്ത് കൂടെ പോകുകയായിരുന്ന കാറിന് മേലാണ് ബസ് മറിഞ്ഞത്. അപകടത്തില്‍ പെട്ടവരെ നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.