തമിഴ്നാട്ടിലെ ശരീയത്ത് കോടതികള്‍ മദ്രാസ് ഹൈക്കോടതി നിരോധിച്ചു.

11:03 am 20/12/2016

download (1)
ചെന്നൈ: തമിഴ്നാട്ടിലെ ശരീയത്ത് കോടതികള്‍ മദ്രാസ് ഹൈക്കോടതി നിരോധിച്ചു. ആരാധനാലയങ്ങള്‍ക്ക് കോടതികളായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി. ചെന്നൈ അണ്ണാശാലെയിലുളള മക്ക മസ്ജിദ് കൗണ്‍സിലിനെതിരായ കേസിലാണ് വിധി . സ്വത്ത് തര്‍ക്കം, വിവാഹ ബന്ധം എന്നീ വിഷങ്ങളില്‍ ശരീഅത്ത് കോടതികളുടെ ഇടപെടലുകള്‍ നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇക്കാര്യത്തില്‍ ഒരു തല്‍സ്ഥിതി റിപ്പോര്‍ട്ട് നാല് ആഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് എം. സുന്ദര്‍ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് വിധി.സ്വത്ത് തര്‍ക്കം, വിവാഹ ബന്ധം എന്നീ വിഷങ്ങളില്‍ ശരീഅത്ത് കോടതികളുടെ ഇടപെടലുകള്‍ നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ആരാധനക്കും മതാചാരങ്ങള്‍ക്കും മാത്രമേ ഇത്തരം സ്ഥാപനങ്ങള്‍ക്ക് അനുമതിയുളളൂ. ഇക്കാര്യത്തില്‍ ഒരു തല്‍സ്ഥിതി റിപ്പോര്‍ട്ട് നാല് ആഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.
പ്രവാസിയായ അബ്ദുള്‍ റഹ്മാന്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് വിധി. ഭാര്യയെ ആദ്യം തലാഖ് ചൊല്ലിയ ഇയാള്‍ വീണ്ടും ഇതേ സ്ത്രീയെ വിവാഹം ചെയ്യണമെന്ന ആവശ്യപ്പെട്ട് മക്ക മസ്ജിദ് ശരിയത്ത് കമ്മിറ്റിയെ സമീപിച്ചിരുന്നു. ഈ ആവശ്യം കമ്മിറ്റി തളളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിക്കാന്‍ ഇദ്ദേഹം തീരുമാനിച്ചത്.
പൊതു കോടതികള്‍ പോലെയാണ് ഇവ പ്രവര്‍ത്തിക്കുന്നതെന്നും നിരപരാധികളായ ഒട്ടേറെ മുസ്ലീങ്ങള്‍ ശരീയത്ത് നിയമത്തിന്റെ ഇരകളാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഭരണഘടന അനുസൃതമല്ലാത്ത വിധി പ്രസ്താവങ്ങളാണ് കോടതികള്‍ നടത്തുന്നതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ഇക്കാര്യം അംഗീകരിച്ചുകൊണ്ടാണ് കോടതി വിധി പ്രസ്താവിച്ചത്.