തമിഴ്നാട് ബന്ദ്: സ്റ്റാലിൻ,കനിമൊഴി അറസ്റ്റിൽ; പ്രതിഷേധക്കാർ ട്രെയിൻ തടഞ്ഞു

12:59 pm 16/09/2016
images (17)
ചെന്നൈ: കാവേരി വിഷയവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലുണ്ടായ പ്രതിഷേധങ്ങളിൽ പങ്കെടുത്ത ഡി.എം.കെ നേതാക്കളായ എം.കെ. സ്റ്റാലിൻ, കനിമൊഴി എന്നിവർ അറസ്റ്റിൽ. ഡി.എം.കെ. പാർലമെന്റ് അംഗങ്ങൾ ഉൾപ്പെടെ പ്രതിപക്ഷ നേതാക്കളുടെ സംഘം ‘റെയിൽ റോക്കോ’ എന്നു പേരിട്ട ട്രെയിൻ തടയൽ സമരത്തിൽ പങ്കാളികളായി. ട്രെയിനുകൾ തടയാൻ ശ്രമിച്ചതിനാണ് സ്റ്റാലിനെ അറ്സ്റ്റ് ചെയ്തത്. റോഡ് ഉപരോധത്തിലാണ് കനിമൊഴി പങ്കെടുത്തത്.

കാവേരി പ്രശ്​നത്തിൽ കർണാടകത്തി​െൻറ നിലപാടിൽ ​പ്രതിഷേധിച്ച് ഇന്ന്​ നടക്കുന്ന ബന്ദിൽ സ്വകാര്യ ബസുകളും ഓട്ടോകളും റോഡിലിറങ്ങിയില്ല. പെട്രോൾ പമ്പുകളും കടകളും അടച്ചിട്ടിരിക്കുകയാണ്. എന്നാൽ സർക്കാർ ബസുകൾ, ട്രെയിനുകൾ, വിമാനങ്ങൾ എന്നിവയെ ബന്ദ് ബാധിച്ചിട്ടില്ല. സ്കൂളുകൾ, കോളേജുകൾ, സർക്കാർ ഓഫീസുകൾ തുറന്നിട്ടുണ്ട്.

കനത്ത സുരക്ഷയിൽ കർണാടക -തമിഴ്നാട് അതിർത്തി ചെക്ക്പോസ്റ്റ്.