തമിഴ്‌നാട്ടില്‍ പണിമുടക്ക് അപൂര്‍ണം

01.24 AM 03-09-2016
Chennai_090216
തൊഴിലാളി സംഘടനകളുടെ 24 മണിക്കൂര്‍ പണിമുടക്ക് കേരളത്തെ സ്തംഭിച്ചപ്പോള്‍ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാടിനെ പണിമുടക്ക് ഏശിയതേയില്ല. പണിമുടക്ക് ദിവസവും തമിഴ്‌നാട്ടില്‍ ജനജീവിതം സാധാരണ പോലെ മുന്നോട്ടുപോയി. സ്വകാര്യ ബസുകളും ട്രാന്‍സ്‌പോര്‍ട്ട് ബസുകളും നിരത്തിലുണ്ടായിരുന്നു. ബസുകളില്‍ തിരക്ക് കുറവായിരുന്നു എന്നത് മാത്രമാണ് പ്രത്യേകത.
വിദ്യാഭ്യാസ സ്ഥാനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും സാധാരണ പോലെ പ്രവര്‍ത്തിച്ചു. അതേസമയം ബാങ്കിംഗ് മേഖല പണിമുടക്കില്‍ ഒന്നടങ്കം പങ്കെടുത്തതോടെ ബാങ്കുകള്‍ അടഞ്ഞുകിടന്നു. അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ തമിഴ്‌നാടിന്റെ അതിര്‍ത്തി വരെ സര്‍വീസ് നടത്തി. വ്യവസായ സ്ഥാപനങ്ങളും കച്ചവട സ്ഥാപനങ്ങളും സാധരണപോലെ തുറന്നു പ്രവര്‍ത്തിച്ചു.