തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി എന്‍.ശ്രീനിവാസന്‍

04:45PM 25/6/2016
download (6)

ചെന്നൈ: ബിസിസിഐ മുന്‍ അധ്യക്ഷന്‍ എന്‍.ശ്രീനിവാസനെ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി തെരഞ്ഞെടുത്തു. എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. ഐപിഎല്‍ കോഴയുമായി ബന്ധപ്പെട്ട് ശ്രീനിവാസനെതിരേ നിരവധി ആരോപണങ്ങ
ളും അന്വേഷണങ്ങളും ഉണ്ടായിരുന്നു. ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിനെ ഐപിഎല്ലില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

തമിഴ്‌നാട് പ്രീമിയര്‍ ലീഗ് എന്ന പേരില്‍ ട്വന്റി-20 ടൂര്‍ണമെന്റ് നടത്തുമെന്ന് ടിഎന്‍സിഐ ജൂണ്‍ ആദ്യം പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റ് അവസാന വാരം ടൂര്‍ണമെന്റ് തുടങ്ങും.