തമിഴ്‌നാട് തെരഞ്ഞെടുപ്പ്: ജയലളിത സഖ്യത്തിന് സാധ്യതയേറുന്നു

11:50AM
15/2/2016
Jayalalithaa1

ചെന്നൈ :തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ കോണ്‍ഗ്രസ് സഖ്യം പുനരുജ്ജീവിപ്പിച്ചതിനു പിന്നാലെ ബി.ജെ.പി ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയുമായി സഖ്യത്തിന് തയ്യാറെടുക്കുന്നതായി സൂചന. ഇതുസംബന്ധിച്ച് ബി.ജെ.പിക്ക് ജയലളിതയുടെ ഭാഗത്തുനിന്ന് ശുഭസൂചന ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ഉന്നതതലങ്ങള്‍ നടത്തിയ ചര്‍ച്ചകള്‍ക്കുശേഷമാണ് ബി.ജെ.പിയുമായി സഖ്യത്തിലേര്‍പ്പെടാന്‍ ജയലളിത സമ്മതിച്ചതും കേന്ദ്രത്തില്‍ പിടി ഉറപ്പിക്കുന്നതിന്റെ് ഭാഗം കൂടിയാണിത്.
ആദ്യഘട്ടത്തില്‍ നൂറുസീറ്റകള്‍ ആവശ്യപ്പെട്ടിരുന്ന ബി.ജെ.പി ഇപ്പോള്‍ 60 സീറ്റ് കിട്ടിയാല്‍ മതിയെന്ന നിലപാടിലാണ്. മുഖ്യഎതിരാളിയായ ഡി.എം.കെ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതോടെയാണ് തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന നിലപാടില്‍ അയവുവരുത്താന്‍ ജയലളിത തയ്യാറായത്. ഇടതുകക്ഷികളും ഡി.എം.കെ സഖ്യത്തിന് പിന്തുണ നല്‍കിയിട്ടുണ്ട്.