03:20pm 4/6/2016
ചെന്നൈ: പ്രമുഖ തമിഴ് സംവിധായകന്‍ മദനെ കാണ്‍മാനില്ലെന്ന് പരാതി. മെയ് 28ന് ചെന്നൈയില്‍ നിന്ന് മദന്‍ അപ്രത്യക്ഷനായത്. രജനീകാന്തിന്റെ ‘ലിംഗാ’ അടക്കം നിരവധി ചിത്രങ്ങളുടെ സംവിധായകനാണ്. താന്‍ ‘സമാധി’ അനുഷ്ഠിക്കാന്‍ വാരണാസിയിലേക്ക് പോകുകയാണെന്ന് അദ്ദേഹം സുഹൃത്തുക്കള്‍ക്ക് എഴുതിയ കത്തില്‍ പറയുന്നു. ഇതേതുടര്‍ന്ന് ചെന്നൈ പോലീസ് വാരണാസിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മദന്‍ രണ്ടു ദിവസം തങ്ങി ലോഡ്ജില്‍ എത്താന്‍ പറ്റിയെങ.കിലൂം അദ്ദേഹത്തെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് അന്വേഷണ സംഘത്തിലവനാണ് ഓഫീസര്‍ പറഞ്ഞു.
മദനെ കാണാതായെന്ന കാണിച്ച് ഭാര്യ സിന്ധു നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. മദന്റെ ഫോണ്‍ പിന്തുടര്‍ന്നതില്‍ നിന്നും അദ്ദേഹം ഡല്‍ഹിയിലും വാരണാസിയിലും എത്തിയിരുന്നതായി കണ്ടെത്തിയെന്ന് ഭാര്യ പറയുന്നു. കാര്‍ ചെന്നൈ വിമാനത്താവളത്തിനു സമീപത്തുനിന്നും ഉപേക്ഷിക്ക%െപട്ട നിലയില്‍ കണ്ടെത്തിയിരുന്നു.
സുഹൃത്തുക്കള്‍ക്ക് അയച്ച കത്തില്‍ എസ്.ആര്‍.എം വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ മദന്‍ ആരോപണം ഉന്നയിച്ചതായും റിപ്പോര്‍ട്ടുണ്ട്. എസ്.ആര്‍.എം മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ് സീറ്റ് തരപ്പെടുത്തി നല്‍കാമെന്ന് പ്രലോഭിപ്പിച്ച് 62 ലക്ഷം രൂപ തട്ടിയെടുത്തതായി കാണിച്ച് മദനെതിരെ ഒരു പരാതിയും ചൊവ്വാഴ്ച പോലീസിനു ലഭിച്ചിരുന്നു. മദന്‍ പണം വാങ്ങി വഞ്ചിച്ചുവെന്നാണ് രക്ഷിതാക്കളുടെ പരാതി. എന്നാല്‍ മദനുമായി ഇടപാടില്ലെന്ന് എസ്.ആര്‍.എം ചെയര്‍മാന്‍ പച്ചമുത്തുവും വ്യക്തമാക്കി.
എന്നാല്‍ പച്ചമുത്തുവുമായുള്ള മദന്റെ ബന്ധത്തില്‍ എസ്.ആര്‍.എം ഗ്രൂപ്പിലെ ചിലര്‍ക്ക് അതൃപ്തിയുണ്ടായിരുന്നുവെന്നും അവരാണ് ഭര്‍ത്താവിന്റെ തിരോധാനത്തിനു പിന്നിലെന്നും സിന്ധു പറയുന്നു. വിഷയത്തില്‍ മുഖ്യമന്ത്രി ജെ.ജയലളിത ഇടപെടണമെന്നും മദന്റെ അമ്മ തങ്കവും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു