തമിഴ് സീരിയല്‍ നടി ചെന്നൈയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

07:11 am 12/11/2016

Newsimg1_78109643

ചെന്നൈ : തമിഴ് സീരിയല്‍ നടി ചെന്നൈയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സീരിയല്‍ താരവും അവതാരകയുമായ സബര്‍ണയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ചെന്നൈയിലെ മധുരോവയലിലെ വീട്ടിലാണ് മൃതദേഹം കണ്ടത്. താരം ആത്മഹത്യചെയ്തതാണെന്നാണ് കരുതുന്നത്. സബര്‍ണയുടെ വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മുന്ന് ദിവസമായി സബര്‍ണയെ വീടിന് പുറത്തേക്ക് കണ്ടിട്ടില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചു.

സണ്‍ ടിവിയിലെ സീരിയലായ പസമലര്‍ അടക്കം നിരവധി സീരിയലുകളില്‍ ശ്രദ്ധേയ വേഷം അഭിനയിച്ച നടിയാണ് സബര്‍ണ. വിജയ് ടിവിയുടെ പുതു കവിതൈ അടക്കം നിരവധി ഷോകളും അവര്‍ ചെയ്തിട്ടുണ്ട്.