തമ്പി ആന്റണിയുടെ ഭാര്യാമാതാവ് മറിയാമ്മ മാത്യു(90) നിര്യാതയായി

12:47pm 14/7/2016

Newsimg1_5110746
കലിഫോര്‍ണിയ: കേരളത്തിലെ ആദ്യ വനിതാ വില്ലേജ് ഓഫിസര്‍ പിറവം മണ്ണൂരാംപറമ്പില്‍ മറിയാമ്മ മാത്യു(90) കലിഫോര്‍ണിയായിലെ സാന്‍റാമണില്‍ അന്തരിച്ചു. പരേതനായ മണ്ണൂരാംപറമ്പില്‍ ചാണ്ടി മാത്യുവിന്റെ ഭാര്യയും രാമപുരം പളളിവാതുക്കല്‍ കുടുംബാംഗവുമാണ്.

രാമപുരം വില്ലേജ് ഓഫിസില്‍ ആദ്യ വനിതാ വില്ലേജ് ഓഫിസര്‍ ആയി ജോലി ചെയ്തശേഷം പിറവം വില്ലേജ് ഓഫിസര്‍ ആയിരിക്കെ റിട്ടയര്‍ ചെയ്ത മറിയാമ്മ മാത്യു പിന്നീട് മക്കളോടൊപ്പം കലിഫോര്‍ണിയായില്‍ സ്ഥിരതാമസമാക്കിയിരുന്നു.

തോമസ് ബോസ് മാത്യു- ഡോളി (കലിഫോര്‍ണിയ) പ്രേമാ ആന്റണി തെക്കേക്ക് – തമ്പി ആന്റണി(കലിഫോര്‍ണിയ) വിന്‍സന്റ് ബോസ് മാത്യു – ജെസ്സി മാത്യു(കലിഫോ­ര്‍ണിയ) റെജീന രാജ് – കണ്ടരാജ് (കലിഫോര്‍ണിയ) എന്നിവര്‍ മക്കളാണ്.

സിനിമാ നിര്‍മ്മാതാവും നടനുമായ തമ്പി ആന്റണിയുടെ ഭാര്യാ മാതാവാണ് പരേത.

സംസ്കാര ചടങ്ങുകള്‍ ജൂലൈ 15 ന് വെളളിയാഴ്ച ഹേവാര്‍ഡ് ഹോളി എയ്ഞ്ചല്‍സ് ഫ്യൂണറല്‍ ഹോമില്‍ ആറ് മണി മുതല്‍ എട്ടര വരെ വ്യൂവിംഗ്, ജൂലൈ 16 ന് പത്തര മണിക്ക് മില്‍പിറ്റാസ് സെന്റ് തോമസ് സിറോ മലബാര്‍ പളളിയില്‍ സംസ്കാര ശുശ്രൂഷയും തുടര്‍ന്ന് ലാഭയറ്റില്‍ റിലൈസ് വാലി റോഡിലെ സെമിത്തേരിയില്‍ സംസ്കാരവും നടത്തുന്നതാണെന്ന് വിന്‍സന്റ് ബോസ് മാത്യു അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 415 987 7075