തലപ്പാവ് അഴിച്ചില്ല; ഇന്ത്യന്‍ അമേരിക്കന്‍ നടന് വിമാനയാത്ര നിഷേധിച്ചു

10:40am 9, 2016 09:46
1454991401_thalappavu

മെക്‌സിക്കൊസിറ്റി: തലപ്പാവ് അഴിച്ചില്ല എന്ന കാരണത്താല്‍ ഇന്ത്യന്‍അമേരിക്കന്‍ നടനും ഡിസൈനറുമായ വാരിസ് അഹ്ലുവാലിയയ്ക്കാണ് അമേരിക്കയില്‍ വിമവനയാത്ര നിഷേധിച്ചു. മെക്‌സിക്കൊ സിറ്റിയില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള ഏറോമെക്‌സിക്കൊ വിമാനത്തിലെ യാത്രയാണ് തലപ്പാവ് അഴിക്കാത്തകാരണം വാരിസിന് നിഷേധിക്കപ്പെട്ടത്.

ഇന്ന് പുലര്‍ച്ചെ തനിക്ക് മെക്‌സിക്കൊ സിറ്റിയില്‍ നിന്നും പോരാനാവില്ല. തന്റെ തലപ്പാവ് കാരണം തനിക്ക് ഏറോമെക്‌സിക്കോ വിമാനത്തില്‍ കയറാന്‍ പറ്റില്ല. വാരിസ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ചു. 41കാരനായ നടന്‍ ഏറോമെക്‌സിക്കൊ കസ്റ്റമര്‍ കേര്‍ സര്‍വീസ് ഡെസ്‌കിന് മുന്നില്‍ ബോര്‍ഡിംഗ് പാസുമായി നില്‍ക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിരുന്നു.

ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കിന് പോകാനായിട്ടാണ് വിമാനം കയറാന്‍ വാരിസ് എത്തിയത്. ഡിയര്‍ ഫാഷന്‍ വീക്ക്, ഞാന്‍ എത്താന്‍ വൈകും, തലപ്പാവുമായി യാത്ര ചെയ്യാന്‍ ഏറോമെക്‌സിക്കന്‍ വിമാനത്തില്‍ അവകാശമില്ല. ഷോ ഞാന്‍ വന്നതിന് ശേഷമേ തുടങ്ങാവൂ എന്നും താരം കുറിച്ചു.

യു.എസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ നിയമങ്ങള്‍ അനുസരിച്ചാണ് തങ്ങള്‍ പ്രവര്‍ത്തിച്ചതെന്ന് ഏറോമെക്‌സിക്കന്‍ വക്താവ് അറിയിച്ചു. ഏതെങ്കിലും മതവികാരത്തെ വൃണപ്പെടുത്തണമെന്ന് കരുതിയിട്ടില്ലെന്നും ഏറോമെക്‌സിക്കന്‍ വക്താവ് വ്യക്തമാക്കി.