കണ്ണൂര്‍: തലശ്ശേരി ഐ.ഡി.ബി.ഐ ബാങ്ക് ജീവനക്കാരി വെടിയേറ്റ് മരിച്ചു. മേലൂര്‍ പുതിയാണ്ടി ഹൗസില്‍ വിനോദിന്റെയും സുധയുടെയും മകള്‍ വില്‍ന വിനോദാണ്(25) മരിച്ചത്. രാവിെല 9.45 ഓടെ ബാങ്കിനുള്ളിലാണ് സംഭവം. സുരക്ഷ ജീവനക്കാരന്‍ തോക്ക് വൃത്തിയാക്കി തിര നിറക്കുന്നതിനിടെ അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നു. തലക്ക് വെടിയേറ്റ വില്‍ന തല്‍ക്ഷണം മരിച്ചു. സുരക്ഷാ ജീവനക്കാരനായ ഹരീന്ദ്രനെ(52)യും തോക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. വിമുക്ത ഭടനാണ് ഹരീന്ദ്രന്‍.