തലസ്ഥാനത്ത് വീണ്ടും തെരുവ് നായ്ക്കളുടെ ആക്രമണം: ഒരാള്‍ക്ക് കടിയേറ്റു

04:16 PM 23/8/2016

download (1)

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും തെരുവ് നായ്ക്കളുടെ ആക്രമണം. നായ്ക്കളുടെ കടിയേറ്റ പുല്ലുവിള സ്വദേശി ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തെരുവ് നായ പ്രശ്‌നം രൂക്ഷമായ തലസ്ഥാനത്തും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കിടെ നിരവധി പേര്‍ക്ക് കടിയേറ്റിരുന്നു. 25 ഓളം വരുന്ന നായ്ക്കൂട്ടം ചേര്‍ന്ന് ആക്രമിച്ച് ഷീലുവമ്മ എന്ന വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് അപകടകാരികളായ നായ്ക്കളെ കൊല്ലാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. നായ്ക്കളെ കൊന്നാല്‍ കേസെടുക്കേണ്‌ടെന്നാണ് സര്‍ക്കാര്‍ നിലപാട്.