തളിപ്പറമ്പിൽ പ്ലൈവുഡ്​ ഫാക്​ടറിയിൽ തീപിടുത്തം

11:16 am 4/11/2106

download

കണ്ണൂർ: തളിപ്പറമ്പ്​ നാടുകാണിയിലെ പ്ലൈവുഡ്​ ഫാക്​ടറിയിൽ തീപിടുത്തം. തളിപ്പറമ്പ്​ – ആലക്കോട്​ റോഡിലെ ചെട്ടിയാർകുന്നേൽ പ്ലൈവുഡ്​ ഫാക്ടിയിലാണ്​ തീപിടുത്തമുണ്ടായത്​. അപകടത്തിൽ ആളപായമില്ല.

വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ്​ അപകടം. ഷോർട്ട്​ സർക്യൂട്ടാണ്​ തീപിടിത്തത്തിന്​ കാരണമായതെന്നാണ്​ പ്രാഥമിക നിഗമനം. ലക്ഷകണക്കിന്​ ​രൂപയുടെ ​ നഷ്ടം കണക്കാക്കുന്നു.