താങ്ക്‌സ് ഗിവിങ് ദൈവത്തോട് നന്ദി കരേറ്റുവാനുള്ള അവസരമാകണം: റവ. ഷൈജു.പി ജോണ്‍

10:42 am 23/11/2016

– എബി മക്കപ്പുഴ
Newsimg1_81780270
ഡാളസ്: ഡാളസ് സെന്റ് പോള്‍സ്് മാര്‍ത്തോമാ ഇടവക ജനങ്ങള്‍ താങ്ക്‌സ് ഗിവിങ് വളരെ വിപുലമായി ആഘോഷിച്ചു.നവംബര്‍ 24 വ്യാഴാഴ്ച രാവിലെ 9 മണിക്ക് നടത്തപ്പെട്ട വിശുദ്ധ കുര്ബ്ബാ ന ശുശ്രുഷക്കു ഇടവക വികാരി റവ. ഷൈജു.പി ജോണ്‍ നേതൃത്വം നല്കി.

പ്രവാസികളായ മലയാളികള്‍ ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്ന ഐശ്വര്യ സമൃദ്ധമായ ജീവിതത്തില്‍ ദൈവത്തോട് നന്ദി കരേറ്റുവാന്‍ താങ്ക്‌സ് ഗിവിങ് ആഘോഷം അവസരമാക്കണമെന്ന് റവ.ഷൈജു.പി ജോണ്‍ ആശംസാ സന്ദേശത്തിലൂടെ ഇടവക ജനങ്ങളെ ആഹ്വാനം ചെയ്തു.

അലക്ഷ്യമായ ജീവിത രീതിയും,അഹങ്കാരവും,എല്ലാറ്റിനോടുമുള്ള ആവലാതിയും മതിയാക്കി എല്ലാ അവസരത്തിലും ദൈവത്തോട് നന്ദി ഉള്ളവരായിരിക്കണമെന്നു അപ്പോസ്തലനായ പൗലൊസ് എഫെസ്യര്‍ക്കു എഴുതിയ ലേഖനത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രസംഗത്തിലൂടെ ഇടവക ജനങ്ങളെ ഉത്‌ബോധിപ്പിച്ചു.

തുടര്‍ന്ന് ഫെല്ലോഷിപ് ഹാളില്‍ ഒരുക്കിയ സ്‌നേഹ വിരുന്നില്‍ രുചിയേറിയ താങ്ക്‌സ് ഗിവിങ് വിഭവങ്ങള്‍ ഒരുക്കിയിരുന്നു.