താങ്ക്‌സ് ഭായ്-കൊച്ചിയില്‍ വേറിട്ടൊരു ദീപാവലി ആഘോഷം

മെട്രോയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഇത്തവണ ദീപാവലി കൊച്ചിയില്‍തന്നെയായിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒരുദിവസംപോലും മുടങ്ങരുതെന്ന നിശ്ചയദാര്‍ഡ്യം അവര്‍കാത്തു.

ഈ സമര്‍പ്പണം തിരിച്ചറിഞ്ഞ കൊച്ചിക്കാര്‍ ‘താങ്ക്‌സ് ഭായി’ കാമ്പയിനോടെ ആഘോഷം അവരോടൊപ്പമാക്കി. ദീപാവലി ഇത്തവണ കൊച്ചിയില്‍തന്നെ ആഘോഷിക്കാനായിരുന്നു കാമ്പയിന്‍ സംഘടിപ്പിച്ചത്. രണ്ട് ലക്ഷം രൂപയും മൂവായിരത്തോളം ആശംസകളും കാമ്പയിനിലൂടെ സമാഹരിക്കാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞു.

കലൂര്‍ മെട്രോയാര്‍ഡിലായിരുന്നു ദീപാവലി ആഘോഷത്തിന്റെ തുടക്കം. ഹൈബി ഈഡന്‍ എംഎല്‍എയാണ്  ഉദ്ഘാടനം നിര്‍വഹിച്ചത്. ദീപാവലി മധുരവും ആശംസകളും തൊഴിലാളികള്‍ക്ക് വിതരണംചെയ്തു.

എംജി റോഡ്, എളംകുളം, പാലാരിവട്ടം, മുട്ടം ഡിപ്പോ, കുസാറ്റ്, കളമശ്ശേരി, ആലുവ, എഫ്എസിടി കാസ്റ്റിങ് യാര്‍ഡ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചും തൊഴിലാളികള്‍ക്ക് മധുരം വിതരണം ചെയ്തു. 16 ഇടങ്ങളിലായി മൂവായിരത്തോളം തൊഴിലാളികളെ സംഘം സന്ദര്‍ശിച്ചു.

‘ദി കിച്ചണ്‍’ ആണ് സംരംഭത്തിന് ചുക്കാന്‍ പിടിച്ചത്. ആസ്റ്റണ്‍ റിയല്‍റ്റേഴ്‌സ്, ഓട്ടോട്രീ എന്നിവയുമായി സഹകരിച്ചാണ് കാമ്പയിന് നടത്തിയത്.

15,697 thoughts on “താങ്ക്‌സ് ഭായ്-കൊച്ചിയില്‍ വേറിട്ടൊരു ദീപാവലി ആഘോഷം