താനൂരിൽ ടാങ്കർ ലോറി മറിഞ്ഞ് വിമാന ഇന്ധനം ചോരുന്നു

09:31am 30/06/2016
images
താനൂർ: മലപ്പുറം ജില്ലയിലെ താനൂരിൽ ടാങ്കർ ലോറി മറിഞ്ഞ് വിമാന ഇന്ധനം ചോരുന്നു. പുലർച്ചെ നാലു മണിയോടെ താനൂർ പ്രിയ ടാക്കീസിന് സമീപമായിരുന്നു അപകടം. 20000 ലിറ്റർ വിമാന ഇന്ധനവുമായി വന്ന ടാങ്കറാണ് മറിഞ്ഞത്.

എറണാകുളത്ത് നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് കൊണ്ടു പോവുകയായിരുന്നു വിമാന ഇന്ധനം. അപകടത്തിൽ ലോറി ഡ്രൈവർക്കോ ക്ലീനർക്കോ പരിക്കില്ല.

ടാങ്കർ ലോറി ക്രെയിൻ പയോഗിച്ച് ഉയർത്താനുള്ള പൊലീസിന്‍റെയും അഗ്നിശമനസേനയുടെയും ശ്രമം പുരോഗമിക്കുന്നു. പ്രദേശത്ത് വൈദ്യുതിയും ഗതാഗതവും തടസപ്പെട്ടു. സ്ഫോടനത്തിന് സാധ്യതയില്ലെന്ന് അധികൃതർ അറിയിച്ചു.