താനെയില്‍ വന്‍ മോഷണം; എടിഎം കാഷ്‌വാനില്‍ നിന്ന് 12 കോടി രൂപ കവര്‍ന്നു

11:48am 28/6/2016

download (3)

താനെ: മഹാരാഷ്ട്രയിലെ താനെയില്‍ എടിഎം കാഷ്‌വാനില്‍ നിന്നും അജ്ഞാത സംഘം 12 കോടി രൂപ കവര്‍ന്നു. മുഖംമൂടി ധരിച്ച ആറംഗ അജ്ഞാത സംഘമാണ് മോഷണം നടത്തിയത്. വിവിധ ബാങ്കുകളുടെ എടിഎം മെഷിനിലേക്ക് പണം എത്തിക്കുന്ന ചെക്ക് മേറ്റ് കാഷ് മാനേജ്‌മെന്റ് സര്‍വീസിന്റെ പണമാണ് നഷ്ടപ്പെട്ടത്. ആയുധധാരികളായ മോഷണ സംഘം ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി പണം കവരുകയായിരുന്നു.

കമ്പനി ജീവനക്കാര്‍ എടിഎം കാഷവാനില്‍ പണവുമായി പോകാന്‍ ഒരുങ്ങുമ്പോള്‍ മോഷണ സംഘം എത്തുകയായിരുന്നു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പണം കവരുകയായിരുന്നു. ഏകദേശം 12 കോടിയോളം രൂപ നഷ്ടപ്പെട്ടതായാണ് കണക്കാക്കുന്നത്. പൂര്‍ണ വിവരം ലഭിച്ചിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും താനെ പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.