തായ്‌വാനില്‍ നഴ്‌സിംഗ് ഹോമില്‍ തീപിടുത്തം: അഞ്ച് പേര്‍ മരിച്ചു

03:40pm 06/7/2016

images
തായ്‌വാന്‍ തായ്‌വാനിലെ ന്യൂ തായ്‌പേയ് സിറ്റിയില്‍ വയോധികര്‍ക്കായി പ്രവര്‍ത്തിക്കുന്ന നഴ്‌സിംഗ് ഹോമിലുണ്ടായ അഗ്നിബാധയില്‍ അഞ്ച് പേര്‍ മരിച്ചു. 29 പേര്‍ക്ക് പൊള്ളലേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. 10 നില കെട്ടിടത്തിന്റെ എട്ടാം നിലയിലാണ് അഗ്നിബാധയുണ്ടായത്. മൂന്ന് പേര്‍ സംഭവ സ്ഥലത്തും രണ്ടു പേര്‍ ആശുപത്രിയിലാണ് മരിച്ചത്.

30 മിനിറ്റോളം പണിപ്പെട്ടാണ് അഗ്നിശമന സേന തീയണച്ചത്. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2012-ല്‍ 67-കാരന്‍ നഴ്‌സിംഗ് ഹോമിന് തീയിട്ട സംഭവത്തില്‍ 13 പേര്‍ മരിക്കുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തീയിട്ട വയോധികനെ പിന്നീട് വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. കാന്‍സര്‍ ബാധിതനായ ഇയാള്‍ ദേഷ്യം വന്നപ്പോള്‍ നഴ്‌സിംഗ് ഹോമിന് തീയിട്ടുവെന്നാണ് പോലീസ് കണ്‌ടെത്തിയത്.