താര പോരാട്ടത്തിന് നാളെ കേരളം സാക്ഷ്യം വഹിക്കുന്നു.

05:50 pm 6/10/2016
download (20)

മലയാളത്തിലെ സൂപ്പര്‍ താര ചിത്രങ്ങള്‍ ഒരേ ദിവസം തിയേറ്ററുകളിലത്തെുന്നു. ഉദയകൃഷ്ണ തിരക്കഥയെഴുതി വൈശാഖ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ ‘പുലിമുരുകന്‍’, നിഷാദ് കോയ തിരക്കഥയൊരുക്കി മമ്മൂട്ടി നായകനാവുന്ന ജോണി ആന്‍റണി ചിത്രം ‘തോപ്പില്‍ ജോപ്പന്‍’ എന്നിവയാണ് വെള്ളിയാഴ്ച തീയേറ്ററുകളിലത്തെുന്നത്്. ഏറെ നാളുകള്‍ക്കു ശേഷമാണ് ഇരുവരുടെയും ചിത്രങ്ങള്‍ ഒരുമിച്ച് റിലീസാകുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഇരു താരങ്ങളുടെയും ആരാധകര്‍ പോര്‍വിളി തുടങ്ങിക്കഴിഞ്ഞു. 25 കോടി മുതല്‍മുടക്കിലത്തെുന്ന പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് ‘എന്തിരന്‍’ ‘ബാഹുബലി’ എന്നീ ബ്രഹമാണ്ഡ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പീറ്റര്‍ ഹെയിന്‍ ആണ്. താപ്പാന എന്ന ചിത്രത്തിനു ശേഷം ഒരുമിക്കുന്ന
മമ്മൂട്ടി-ജോണി ആന്‍റണി ചിത്രത്തില്‍ നിന്ന് ഒരു ‘കോട്ടയം കുഞ്ഞച്ചന്‍’ തന്നെ ആരാധകര്‍ പ്രതീക്ഷിക്കുന്നു. ഇരു ചിത്രങ്ങളുടെയും ടീസറുകളും ട്രെയ്ലറും ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.