താലിബാന്‍ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 14 ഭീകരര്‍ കൊല്ലപ്പെട്ടു.

07:40am 25/6/2016
download (2)

കാബൂള്‍: താലിബാന്‍ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 14 ഭീകരര്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാന്‍ തെഹരീക് ഇ താലിബാന്‍ അംഗങ്ങളും അഫ്ഗാന്‍ താലിബാനുമാണ് ഏറ്റുമുട്ടിയത്. കിഴക്കന്‍ അഫ്ഗാനിലെ സാര്‍കാനോ ജില്ലയില്‍ ഗുല പാരി പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്.

പാക് താലിബാന്റെ എട്ടംഗങ്ങളും അഫ്ഗാന്‍ താലിബാന്റെ ആറംഗങ്ങളുമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സംഭവം അഫ്ഗാന്‍ താലിബാന്‍ നിഷേധിച്ചു.