തിയോളജി ഓഫ് ദി ബോഡി ഫോര്‍ ലൈഫ് സെമിനാര്‍ ഡിസംബര്‍ 3,4 തീയതികളില്‍ കാനഡയില്‍

10:03 am 17/11/2016
Newsimg1_4836571
ടൊറന്റോ: വളര്‍ന്നുവരുന്ന തലമുറ ശരീരത്തിന്നും ലൈംഗീകതക്കും വിശ്വാസത്തിനുമെതിരായ ഒരായിരം ചോദ്യങ്ങളില്‍ തപ്പിത്തടയുമ്പോള്‍ അവരെ നേര്‍വഴി നയിക്കാന്‍ നാം എന്താണ് ചെയ്യേണ്ടത്?

ധാര്‍മികമായ വെല്ലുവിളികള്‍ ഉയരുമ്പോള്‍ കുട്ടികളെ നമുക്കു എങ്ങനെ സഹായിക്കാന്‍ സാധിക്കും?

ശരീരത്തെക്കുറിച്ചും സെക്‌സ്‌നെകുറിച്ചും ധാര്‍മ്മികതയെക്കുറിച്ചും കറതീര്‍ന്ന ഒരു ബോധ്യം കുട്ടികള്‍ക്ക് നല്‍കാന്‍ മുതിര്‍ന്നവരും അധ്യാപകരും മാതാപിതാക്കളും എന്തു ചെയ്യണം ?

പ്രതികൂലമായ സാമൂഹ്യാവസ്ഥകളില്‍ നമ്മുടെ കുഞ്ഞുങ്ങളില്‍ ആഴമായ െ്രെകസ്തവബോധ്യം വളര്‍ത്തിയെടുക്കാന്‍ എങ്ങനെ നമുക്കു സാധിക്കും?

കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള “ജനെറേഷന്‍ ഗാപ്’ എങ്ങനെ നികത്താം ?

കുട്ടികളുടെ സംശയങ്ങള്‍ തുറന്നു ചോദിക്കുവാന്‍ ഒരു തുറന്ന അന്തരീക്ഷീ നമ്മുടെ കുടുംബങ്ങളില്‍ എങ്ങനെ ഉണ്ടാക്കിയെടുക്കാം ?

ഈ ചോദ്യങ്ങളുടെ ഉത്തരം നിങ്ങള്‍ക്കു കണ്ടെത്തണമെങ്കില്‍ ഇതാ ഒരു സുവര്‍ണ്ണാവസരം!

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ “തിയോളജി ഓഫ് ദി ബോഡി’ പഠനങ്ങളെ ആസ്പതമാക്കി രണ്ടു ദിവസത്തെ സെമിനാര്‍ ഡിസംബര്‍ 3, 4 തീയതികളില്‍ (ശനി, ഞായര്‍: 8 am to 6 pm) മൈക്കിള്‍ പവര്‍സെയിന്‍റ് ജോസഫ് ഹൈസ്കൂളില്‍ വച്ചു (105 Eringate Drive, Etobicoke, ON, M9C 3Z7) അദ്ധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും മുതിര്‍ന്ന യുവാക്കള്‍ക്കും വേണ്ടി കാനഡയിലെ സിറോ മലബാര്‍ അപ്പോസ്തലിക്എക്‌സര്‍കെറ്റിന്റെ നേതൃത്തത്തില്‍! തയ്യാറാക്കിയിരിക്കുന്നു.

സെമിനാര്‍ നയിക്കുന്നത് “തിയോളജി ഓഫ് ദി ബോഡി ഫോര്‍ ലൈഫ്’ മിനിസ്ട്രിയുടെ സ്ഥാപകനും, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ “തിയോളജി ഓഫ് ദി ബോഡി’ ക്ലാസുകളും സെമിനാറുകളും നടത്തിവരുന്ന ബാബു ജോണ്‍ ആയിരിക്കും. എല്ലാവര്‍ക്കും സ്വാഗതം !

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രെഷനും ബന്ധപ്പെടുക: (ബേബി സിറ്റിങ് സൗകര്യമുണ്ടായിരിക്കും.)

റവ. ഫാ. സെബാസ്റ്റ്യന്‍ അരികാട്ട് ഫോണ്‍: 6479919676, റവ. ഫാ. തോമസ് വലുംമേല്‍, ഫോണ്‍: 6479276556, ജെന്‍സി മാത്യു, ഫോണ്‍: 6478776775, ഏഞ്ചല്‍ മാത്യു, ഫോണ്‍: 6477064042, സന്തോഷ് തോമസ്, ഫോണ്‍: 4163562800, ബിജു ഡേവീസ്, ഫോണ്‍: 4168772458
Website: www.tobforlife.org
email: info@tobforlife.org