തിയോളജി ഓഫ് ബോഡി’ സെമിനാര്‍ ഓഗസ്റ്റ്­ 6ന് സാക്രമന്റോ ക്‌നാനായ കാത്തലിക് മിഷനില്‍

09:29am 26/7/2016

Newsimg1_30718988
കാലിഫോര്‍ണിയ: യുവതിയുവാക്കള്‍ക്കുവേണ്ടി “തിയോളജി ഓഫ് ദി ബോഡി’യെ ആസ്പദമാക്കിയുള്ള ഏകദിന സെമിനാര്‍ ഓഗസ്റ്റ്­ 6ന് ശനിയാഴ്ച്ച കാലിഫോര്‍ണിയായിലെ സാക്രമന്റോയില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ നാമത്തിലുള്ള ക്‌നാനായ കാത്തലിക് മിഷനില്‍ വച്ചു നടത്തുന്നതാണ്. രാവിലെ പത്തു മണി മുതല്‍ വൈകിട്ടു നാലര വരെ സാക്രമന്റോയിലെ യെലക് ഗ്രോവിലുള്ള പീസ്­ പ്രസ്ബറ്റേറിയന്‍ ചര്‍ച്ചില്‍ വച്ചാണ് സെമിനാര്‍ നടത്തുന്നതാണ്­. സെമിനാര്‍ നയിക്കുന്നത് തിയോളജി ഓഫ് ദി ബോഡി ഫോര്‍ ലൈഫ് മിനിസ്ട്രിയുടെ പ്രസിഡന്റ്­ ബാബു ജോണ്‍ ആയിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക : ബിന്ദു ലൂക്കോസ് (യൂത്ത് കോര്‍ഡിനേറ്റര്‍, ഫോണ്‍: 916 838 7032), ഫാ.മാത്യു മേലടത്ത് (മിഷന്‍ ഡയറക്ടര്‍, ഫോണ്‍: 248 820 1190) സിറില്‍ പുത്തന്‍പുരയില്‍ (മിഷന്‍ സെക്രട്ടറി, ഫോണ്‍: 718 316 5603).