തിരഞ്ഞെടുപ്പില്‍ വിജയിച്ച ഇന്ത്യന്‍ വംശജരെ ഇന്ത്യന്‍ അമേരിക്കന്‍ ഫ്രണ്ട്ഷിപ്പ് കൗണ്‍സില്‍ അഭിനന്ദിച്ചു

01.44 PM 11/11/2016

Pramila Jayapal, community activis (Tyrone Turner / Tyrone Turner)

Pramila Jayapal, community activis (Tyrone Turner / Tyrone Turner)

പി. പി. ചെറിയാന്‍
ഡാളസ്: നവംബര്‍ 8 ന് നടന്ന അമേരിക്കന്‍ പൊതു തിരഞ്ഞെടുപ്പില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തി ചരിത്ര വിജയം കരസ്ഥമാത്തി ഇന്ത്യന്‍ വംശജരായ രാജ കൃഷ്ണമൂര്‍ത്തി, പ്രമീള ജയ്പാല്‍, ആര്‍. ഒ ഖന്ന, ഡോ. അമിബേറ, തുല്‍സി ഗമ്പാഡ്, കമല ഹാരിസ് എന്നിവരെ ഇന്ത്യന്‍ അമേരിക്കന്‍ ഫ്രണ്ട്ഷിപ്പ് കൗണ്‍സിലിനുവേണ്ടി പ്രസിഡന്റ് ഡോ. പ്രസാദ് തോട്ടക്കുറ അഭിനന്ദനം അറിയിച്ചു. പാര്‍ട്ടി പരിഗണനയില്ലാതെ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ സ്ഥാനാര്‍ത്ഥികളക്ക് സംഘടന സഹായ സഹകരണങ്ങള്‍ നല്‍കിയിരുന്നതായി ഡോ. പ്രസീദ പറഞ്ഞു.
ന്യൂ ഡല്‍ഹിയില്‍ ജനിച്ച് പ്രിന്‍സ്റ്റന്‍, ഹാര്‍വാര്‍ര്‍ഡ് ലോ കോളേജുകള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച യു. എസ് രാഷ്ട്രീയത്തിലേക്ക് കാലൂന്നിയ രാജ കൃഷ്ണ മൂര്‍ത്തി (43) ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി യു. എസ് കോണ്‍ഗ്രസ്സിലേക്ക് ഇല്ലിനോസില്‍ നിന്നാണ് മത്സരിച്ചു വിജയിച്ചത്.
ചെന്നൈയില്‍ ജനിച്ചു, നോര്‍ത്തേണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദമെടുത്ത് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പ്രമീള ജെയ്പാല്‍ (51) വാഷിംഗ്ടണില്‍ നിന്നും യു. എസ് കോണ്‍ഗ്രസിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ആര്‍. ഒ. ഖന്ന (40) കാലിഫോര്‍ണിയായില്‍ നിന്നും സെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി യു. എസ് കോണ്‍ഗ്രസ്സിലേക്കും, തുല്‍സി ഗമ്പാഡ് (35) ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി ഹവായിയില്‍ നിന്നും യു. എസ് കോണ്‍ഗ്രസ്സിലേക്കും , കമല ഹാരിസ് (52) കാലിഫോര്‍ണിയയില്‍ നിന്നും യു. എസ് സെനറ്റിലേക്കുമാണ് മത്സരിച്ച് വിജയിച്ചത്.
അമേരിക്കയിലെ ഇന്ത്യന്‍ വംശജരുടെ വിജയം കുടുതല്‍ ഇന്ത്യന്‍ വംശജരെ അമേരിക്കന്‍ രാഷ്ട്രീയ മുഖ്യ ധാരയിലേക്ക് ആകര്‍ഷിരക്കുന്നതിന് ഇടയാകട്ടടെ എന്ന സംഘടന പുറത്തുവിട്ടപത്ര കുറിപ്പില്‍ പറയുന്നു.