10:30am 7/7/2016
പി.പി.ചെറിയാന്‍
കാലിഫോര്‍ണിയ: സമ്മറില്‍ നടക്കുവാനിരിക്കുന്ന ഡമോക്രാറ്റിക്ക് നാഷ്ണല്‍ കണ്‍വന്‍ഷന്‍ വരെ ഹില്ലരിക്കെതിരെ തിരഞ്ഞെടുപ്പുരംഗത്തു ഉറച്ചു നില്‍ക്കുമെന്ന ബര്‍ണി സാന്റേഴ്‌സ് ഞായറാഴ്ച(മെയ് 5ന്) കാലിഫോര്‍ണിയായില്‍ നടന്ന തിരഞ്ഞെടുപ്പു പ്രചരണ യോഗത്തില്‍ വ്യക്തമാക്കി.
വിധി നിര്‍ണ്ണായക കാലിഫോര്‍ണിയ പ്രൈമറി തിരഞ്ഞെടുപ്പു ചൊവ്വാഴ്ച നടക്കാനിരിക്കെ ഹില്ലരിക്കെതിരെ ശക്തമായ ആരോപണങ്ങളാണ് ബെര്‍ക്കി ഉന്നയിച്ചിരിക്കുന്നത്.
പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ സ്ഥാപിച്ച ക്ലിന്റന്‍ ഫൗണ്ടേഷന് ഹില്ലരി സെക്രട്ടറിയായിരിക്കുമ്പോള്‍ വിദേശ ഗവണ്‍മെന്റുകളില്‍ നിന്നും ക്രമരഹിതമായി സംഭാവന വാങ്ങിയതായി ബെര്‍ണി ആരോപിച്ചു.
ഡെലിഗേറ്റുകളുടെ എണ്ണത്തില്‍ ഹില്ലരി ഏറെ മുമ്പിലാണ്. 2383 ഡലിഗേറ്റുകള്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കുവാന്‍ ആവശ്യമാണ്. കാലിഫോര്‍ണിയ, ന്യൂജേഴ്‌സി ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളില്‍ ഇനിയും തിരഞ്ഞെടുപ്പു നടക്കേണ്ടതുണ്ട്.
ട്രമ്പിനെ നേരിടുന്നതിന് ഹില്ലരിയേക്കാള്‍ ശക്തനായ സ്ഥാനാര്‍ത്ഥിയാണ് ഞാനെന്ന് ബെര്‍ണി അവകാശപ്പെട്ടു. ചൊവ്വാഴ്ച നടക്കുന്ന കാലിഫോര്‍ണിയ പ്രൈമറിയില്‍ ഹില്ലരി വിജയിക്കുമെന്ന് പ്രചരണം അടിസ്ഥാനരഹിതമാണെന്നും ബെര്‍ണി പറഞ്ഞു.
ഞായറാഴ്ച ബര്‍ണിയും, ഹില്ലരിക്കും തിരക്കുപിടിച്ച ദിനമായിരുന്നു. കാലിഫോര്‍ണിയായിലെ ചര്‍ച്ചുകള്‍ സന്ദര്‍ശിക്കുന്നതിനാണ് ഇരുവരും കൂടുതല്‍ സമയം ചിലവഴിച്ചത്.
ഡമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ ഹില്ലരിയും, ബെര്‍ണിയും തമ്മിലുള്ള വാക്കുപേരു തുടരുമ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഐക്യ കാഹളം മുഴങ്ങുകയാണ് ട്രമ്പിനെതിരെയുള്ള നീക്കങ്ങള്‍ക്ക് ശക്തികുറഞ്ഞുവരുന്നു. ഒരു കക്ഷിയിലും പെടാത്ത വോട്ടര്‍മാര്‍ നിശ്ശബ്ദരാണെങ്കിലും അടിയൊഴുക്കുകള്‍ ട്രമ്പിന് അനുകൂലമാണ്.