തിരിച്ചടിക്കാന്‍ ഇന്ത്യക്ക് നിയമപരവും ലോകം അംഗീകരിച്ചതുമായ അവകാശമുണ്ടെന്ന് ബംഗ്ളാദേശ്.

09:59 pm 30/9/2016

download
ധാക്ക: തങ്ങളുടെ പരമാധികാരത്തിനും ഭൂപ്രദേശത്തിനും നേരെയുണ്ടാകുന്ന ആക്രമണത്തിന് തിരിച്ചടിക്കാന്‍ ഇന്ത്യക്ക് നിയമപരവും ലോകം അംഗീകരിച്ചതുമായ അവകാശമുണ്ടെന്ന് ബംഗ്ളാദേശ് അഭിപ്രായപ്പെട്ടു. അതിര്‍ത്തിക്കപ്പുറത്തെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ ആക്രമണത്തിന്‍െറ പശ്ചാത്തലത്തിലാണ് ബംഗ്ളാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ ഉപദേഷ്ടാവ് ഇഖ്ബാല്‍ ചൗധരിയുടെ പ്രതികരണം. അതേസമയം, സമാധാനപൂര്‍ണമായ അയല്‍പക്കമുണ്ടാകുന്നതിന് എല്ലാ ഭാഗത്തുനിന്നും സംയമനം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കശ്മീര്‍ പ്രശ്നം ഉഭയകക്ഷി തര്‍ക്കമാണെന്നും അദ്ദേഹം പറഞ്ഞു.