തിരുവനന്തപുരത്തെ എടിഎം തട്ടിപ്പിനു പിന്നില്‍ രാജ്യാന്തരസംഘം

10:50AM 9/8/2106

download (2)
തിരുവനന്തപുരം: തലസ്ഥാനത്തെ ഹൈടെക് എടിഎം തട്ടിപ്പിനു പിന്നില്‍ രാജ്യാന്തരസംഘമെന്ന് സൂചന. പ്രതികളുടെ വിവരങ്ങള്‍ പോലീസിനു ലഭിച്ചു. മൂന്നു വിദേശികളടങ്ങിയ സംഘമാണ് കവര്‍ച്ച നടത്തിയത്. റഷ്യയില്‍നിന്നും കസാഖിസ്ഥാനില്‍നിന്നുമുള്ളവരാണ് പ്രതികളെന്നാണ് വിവരം. അതേസമയം, കേസിന്റെ അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചു. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം. അന്വേഷണത്തിനായി സംഘം മുംബൈയിലേക്കു തിരിച്ചു. അന്വേഷണത്തിന് കേന്ദ്ര ഏജന്‍സിയുടെ സഹായവും തേടും.

ശനി, ഞായര്‍ ദിവസങ്ങളിലായി തങ്ങളുടെ അക്കൗണ്ടില്‍നിന്ന് അഞ്ജാതര്‍ പണം അപഹരിച്ചെന്നു കാട്ടി അമ്പതോളം പരാതികള്‍ കന്റോണ്‍മെന്റ്, പേരൂര്‍ക്കട, മ്യൂസിയം, വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനുകളില്‍ ലഭിച്ചത്. എസ്ബിഐ, എസ്ബിടി, ഐഡിബിഐ ബാങ്കുകളുടെ വിവിധ ശാഖകളില്‍ അക്കൗണ്ടുള്ളവരുടെ പണമാണ് അപഹരിക്കപ്പെട്ടത്. വിവിധ ഉപഭോക്താക്കളില്‍നിന്നായി 2.45 ലക്ഷത്തോളം രൂപ അപഹരിക്കപ്പെ