തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ച നിലയിൽ

11:21 AM 21/07/2016
download (8)
തിരുവനന്തപുരം: മണ്ണന്തല മരുതൂരിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. അമരവിള സ്വദേശി അനിൽരാജ്, ഭാര്യ അരുണ, നാലുവയസ്സുകാരിയായ മകൾ അനീഷ എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ്. ഷോർട്ട് സർക്യൂട്ട് മൂലം വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തീപിടിച്ചതാകാമെന്നാണ് നിഗമനം.