തിരുവല്ലയില്‍ പുതുശേരി തന്നെ! ഹൂസ്റ്റണ്‍ തിരുവല്ല യുഡിഎഫ് കണ്‍വന്‍ഷന്‍

10:46am 9/5/2016

– പി.പി.ചെറിയാന്‍
unnamed
ഹൂസ്റ്റണ്‍: ആസന്നമായിരിക്കുന്ന കേരളാ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിയ്ക്ക് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നും, തിരുവല്ലായിലെ യുഡിഎഫിന്റെ കരുത്തനായ സ്ഥാനാര്‍ത്ഥി ജോസഫ് എം. പുതുശ്ശേരിയുടെ വിജയം സുനിശ്ചിതമാണെന്നും ഹൂസ്റ്റണില്‍ ഒത്തുകൂടിയ തിരുവല്ല മണ്ഡനിവാസികളായ യുഡിഎഫ് പ്രവര്‍ത്തകര്‍ വിലയിരുത്തി.

മെയ് 1ന് ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് ദേശി റെസ്റ്റോറന്റില്‍ വച്ച് കൂടിയ യോഗത്തില്‍ ഉമ്മന്‍ തോമസ് തിരുവല്ല സ്വാഗതം ആശംസിച്ചു.
തിരുവല്ലയിലെ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി ജോസഫ് എം. പുതുശേരി ടെലിഫോണില്‍ കൂടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. പ്രവാസികള്‍ക്കുവേണ്ടി അദ്ദേഹം ചെയ്ത പ്രവര്‍ത്തനങ്ങള്‍ എടുത്തുകാട്ടിയ തന്റെ പ്രസംഗത്തില്‍ ഹൂസ്റ്റണിലെ എല്ലാ തിരുവല്ലാ നിവാസികളുടെയും സഹകരണം അഭ്യര്‍ത്ഥിച്ചു.

ഏറ്റുമാനൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടനും ടെലിഫോണില്‍ കൂടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു.
തോമസ് ചാഴികാടന്റെ സഹോദരനും ഹൂസ്റ്റണിലെ സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ പീറ്റര്‍ ചാഴികാടന്‍, മാധ്യമപ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവുമായ ജീമോന്‍ റാന്നി, മാധ്യമപ്രവര്‍ത്തകന്‍ ഈശോ ജേക്കബ്, ദാനിയേല്‍ ചാക്കോ(അനിയന്‍) തുടങ്ങിയവര്‍ സംസാരിച്ചു.

തിരുവല്ലാ നിയോജകമണ്ഡലത്തിലെ നാളിതുവരെയുള്ള തെരഞ്ഞെടുപ്പുകളുടെ ചരിത്രം വരച്ചു കാട്ടിയായിരുന്നു പ്രസംഗങ്ങള്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ വലിയ ചലനം സൃഷ്ടിച്ചുവെന്നും അത് കൃത്യമായും വോട്ടായി മാറുമെന്നും യോഗം വിലയിരുത്തി.
മറിയാമ്മ ഉമ്മന്‍ കൃതജ്ഞത പറഞ്ഞു.Forwarding the report of