തിരുവല്ല മെഡിക്കല്‍ മിഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു

12:09pm 9/8/2016

പി. പി. ചെറിയാന്‍
unnamed (1)
ഡാലസ് : തിരുവല്ല മെഡിക്കല്‍ മിഷന്‍ നഴ്‌സിങ് സ്കൂളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ ആതുര ശുശ്രൂഷ രംഗത്ത് പ്രവര്‍ത്തിക്കുന്ന നഴ്‌സുമാരുടെ ആദ്യ സംഗമം ഡാലസില്‍ വെച്ചു നടത്തപ്പെട്ടു. ഡാലസ് സൗത്ത് ഇര്‍വിങ് ഹൈറ്റ്‌സില്‍ വെച്ച് നടത്തപ്പെട്ട പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം അത്യപൂര്‍വ്വ അനുഭവമായിരുന്നു.

1948 ആരംഭിച്ച നഴ്‌സിങ് സ്കൂളില്‍ നിന്നും വിവിധ കാലഘട്ടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥിനികള്‍ ജീവിതാനുഭവം പങ്കിട്ടത് അവസ്മരണീയമായിരുന്നു. ഗ്രേയ്‌സ് സാം, സുജ റോയ് എന്നിവര്‍ വിദ്യാര്‍ത്ഥിനി സംഗമം വന്‍ വിജയമാക്കുന്നതിന് ഓര്‍ഗനൈസര്‍മാരായി പ്രവര്‍ത്തിച്ചു. രാവിലെ മുതല്‍ ആരംഭിച്ച പരിപാടിയില്‍ കുടുംബാംഗങ്ങളോടൊപ്പം പങ്കെടുത്തവര്‍ യാത്ര പറഞ്ഞു പിരിയുമ്പോള്‍ സംഗമത്തിന് അവസരം ഒരുക്കിയ സംഘാടരോടുളള കൃതജ്ഞത മുഖത്ത് പ്രകടമായിരുന്നു.

രാജമ്മ തോമസ്, സോമി ജോര്‍ജ്, സിലി മാത്യൂസ്, ഷെര്‍ലി ഫിലിപ്പ്, സൂസന്‍ ജേക്കബ്, നിസി ജോര്‍ജ്, ഗ്രേയ്‌സ് ജേക്കബ്, സാം വര്‍ഗീസ്, സാറ മാത്യു, അന്ന മാത്യു തുടങ്ങി നിരവധി പേര്‍ സംഗമത്തില്‍ പങ്കെടുത്തു.