തിരുവോണത്തെ വരവേല്‍ക്കാന്‍ തയ്യാറെടുത്ത് ലീഗ് സിറ്റിമലയാളികള്‍, ഓണാഘോഷ പരിപാടികള്‍ സെപ്­റ്റംബര്‍ 24ന്

12:29 pm 16/8/2016

ജീമോന്‍ റാന്നി
Newsimg1_64431691
ലീഗ് സിറ്റി (ടെക്‌സസ്): ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്­റ്റംബര്‍ 24ന് വൈവിധ്യമാര്‍ന്ന പരിപാടികളോടെ ലീഗ് സിറ്റിയില്‍ നടത്തപ്പെടും.

രാവിലെ 10.30 മണിയോടെ ആരംഭിക്കുന്ന കാര്യപരിപാടികളില്‍ വിഭവസമൃദ്ധമായ ഓണസദ്യയും അതോടൊപ്പം പ്രശസ്ത മലയാളം, തമിഴ്, ഹിന്ദി ഗായിക രശ്മി നായരുടെ സംഗീത വിരുന്നും, കലാഭവന്‍ ജയന്‍ അവതരിപ്പിക്കുന്ന കോമഡി ഷോയും ഉണ്ടായിരിക്കുന്നതാണ്.

കൂടാതെ ലീഗ് സിറ്റി മലയാളികള്‍ അവതരിപ്പിക്കുന്ന വിവിധതരം കലാവിരുന്നുകള്‍ക്കൊപ്പം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സംഘടിപ്പിക്കുന്ന വിവിധതരം മത്സരങ്ങളും അരങ്ങേറും. തുടര്‍ന്ന് മത്സരങ്ങളിലെ വിജയികള്‍ക്ക്­ സമ്മാനദാനവും നടത്തും.

കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘാടകരുമായി ബന്ധപ്പെടുവാനുള്ള നമ്പറുകള്‍: സോജന്‍ ജോര്‍ജ് 409­256­9840, മാത്യു പോള്‍ 409­454­3472, രാജ്­കുമാര്‍ മേനോന്‍ 262­744­0452, വിനേഷ് വിശ്വനാഥന്‍ 228­249­4511, ജോണി എബ്രഹാം 281­332­8163, രാജന്‍കുഞ്ഞു ഗീവര്‍ഗീസ് : 507­822­0051.