തിരൂരില്‍ വീട് കയറി ഗുണ്ടാ സംഘത്തിന്റെ ആക്രമണം.

10:48 am 9/10/2016
download
മലപ്പുറം: തിരൂരില്‍ വീട് കയറി ഗുണ്ടാ സംഘത്തിന്റെ ആക്രമണം. സംഭവത്തില്‍ ഗൃഹനാഥനും അനിയനും സുഹൃത്തിനും പരിക്കേക്കേറ്റു. സുഹൃത്തിൻറെ കാറ് നശിപ്പിച്ചെന്നും പരാതിയുണ്ട്. സംഭവത്തില്‍ 2 പേരെ തിരൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു
ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. പരാതിക്കാര്‍ പറയുന്നതിങ്ങനെ. തിരൂര്‍ പഞ്ചമി സ്കൂളിനരികെ താമസിക്കുന്ന അബ്ദുല്‍ഖാദറിനെ കാണാൻ വന്നതായിരുന്നു സുഹൃത്ത് ദിലീപ്. ഇദ്ദേഹത്തിൻറെ കാര്‍ വഴിയില്‍ നിര്‍ത്തിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തിലേക്കെത്തിയത്. അബ്ദുല്‍ ഖാദറിനും അനിയൻ റിയാസിനും ദിലീപിനും അക്രമത്തില്‍ പരിക്കേറ്റു.
ഇവരുടെ പരാതിയില്‍ തിരൂര്‍ പൊലീസ് 5 പേര്‍ക്കെതിരെ കേസെടുത്തു. അക്രമത്തിന് നേതൃത്വം നല്‍കിയ ബിപി അങ്ങാടി സ്വദേശി റിയാസ്, ഷാനിബ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.