തിളങ്ങുന്ന ചര്‍മ്മം ലഭിക്കാന്‍ പശുവിന്‍ ചാണകവും മറ്റും തേച്ചാല്‍ മതിയെന്ന് ഗുജറാത്ത് ഗോരക്ഷാ ബോര്‍ഡ്

09;28 am 12/10/2016

images
തിളങ്ങുന്ന ചര്‍മ്മം ലഭിക്കാന്‍ പശുവിന്‍ ചാണകവും മറ്റും തേച്ചാല്‍ മതിയെന്ന് ഗുജറാത്ത് ഗോരക്ഷാ ബോര്‍ഡ്. പശുവിന്റെ പാലും വെണ്ണയും മൂത്രവും ചാണകവുമെല്ലാം സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് ഗുജറാത്ത് ഗോരക്ഷാ ബോര്‍ഡ് പറയുന്നത്.
ലോകത്തെ ഏറ്റവും സുന്ദരിയായി കണക്കാക്കപ്പെടുന്ന ക്ലിയോപാട്ര കുളിക്കാന്‍ പാല്‍ ഉപയോഗിക്കുമായിരുന്നു. പാലിനു പുറമേ പശുവിന്റെ മറ്റ് ഉല്‍പ്പന്നങ്ങളും ഉപയോഗിച്ചാല്‍ ക്ലിയോപ്രാട്രയെ പോലെ സുന്ദരിയാകാമെന്ന് ഗുജറാത്ത് ഗോരക്ഷാ ബോര്‍ഡ് പറയുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പശുവിന്റെ ഉല്‍പ്പന്നങ്ങള്‍ സ്ത്രീകള്‍ എങ്ങനെയാണ് സൗന്ദര്യ വര്‍ദ്ധനയ്‍ക്കു ഉപയോഗിക്കേണ്ടത് എന്നും പറയുന്നുണ്ട്. ആദ്യം 15 മിനുട്ട് മുഖത്ത് പാല്‍ കൊണ്ടു മസാജ് ചെയ്യണം. അതിനു ശേഷം 15 മിനുട്ട് നെയ്യും മഞ്ഞളും ഉപയോഗിച്ച് മസാജ് ചെയയ്ണം. തുടര്‍ന്ന് പശുവിന്റെ മൂത്രം കൊണ്ടും 15 മിനുട്ട് മസാജ് തെയ്യുക. പിന്നീട് ചാണകം ഫേസ്പാക്ക് ആയി ഉപയോഗിക്കുക. 15 മിനുട്ടിനു ശേഷം ആര്യവേപ്പിന്റെ വെള്ളം കൊണ്ട് കഴുകിക്കളയുക. ഇങ്ങനെ ചെയ്‍താല്‍ ചര്‍മ്മം തിളക്കമുള്ളതാകുമെന്നുമാണ് ഗുജറാത്ത് ഗോരക്ഷാ ബോര്‍ഡ് പറയുന്നത്.