തീവണ്ടി വൈകി; യാത്രക്കാര്‍ ബദലാപുരില്‍ പാളം ഉപരോധിച്ചു

01:13 pm 12/08/2016
download
മുംബൈ: ലോക്കല്‍ ട്രെയിന്‍ 20 മിനിറ്റ് വൈകിയതില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍ പാളം ഉപരോധിച്ചു. മുംബൈയിലെ താനെ ജില്ലയിലെ ബദലാപുര്‍ റെയില്‍വേ സ്റ്റേഷനിലാണ് പ്രതിഷേധം അരങ്ങേറിയത്. പുലര്‍ച്ചെ 5.30 ന് കര്‍ജാട്ടില്‍ നിന്നും ഛത്രപതി ശിവജി ടെര്‍മിനസിലേക്കുള്ള തീവണ്ടിയാണ് ലെവല്‍ ക്രോസ് സിഗ്നലില്‍ തടഞ്ഞുതുമൂലം വൈകിയത്.

യാത്രക്കാര്‍ ബാദലാപുര്‍ സ്റ്റേഷനിലത്തെിയ തീവണ്ടികള്‍ തടയുകയും ട്രാക്ക് ഉപരോധിക്കുകയും ചെയ്തു. 10. 30 വരെ ഉപരോധം തുടര്‍ന്നത് മറ്റ് സര്‍വീസുകളെയും ബാധിച്ചു.

ലോക്കല്‍ തീവണ്ടികള്‍ വൈകുന്നത് സ്ഥിരം സംഭവമായതിനാലാണ് പ്രക്ഷോഭത്തിനറങ്ങുന്നതെന്ന് യാത്രക്കാര്‍ പ്രതികരിച്ചു.
യാത്രാ ബുദ്ധിമുട്ട് പരിഹരിക്കാന്‍ നടപടിയുണ്ടാക്കുമെന്നും പ്രതിഷേധ പരിപാടികള്‍ അവസാനിപ്പിക്കണമെന്നും റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ട്വിറ്ററിലൂടെ അറിയിച്ചു.