തീവ്രവാദികളല്ല, ജോലി തേടി പോയതാണ്; കാണാതായ യുവതി വീട്ടുകാര്‍ക്ക് സന്ദേശമയച്ചു.

12:07pm 12/7/2016

download

തിരുവനന്തപുരം: കാസര്‍ഗോഡ് നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ യുവതി വീട്ടുകാര്‍ക്ക് സന്ദേശമയച്ചു. പടന്ന സ്വദേശി ഡോ. ഇജാസിന്റെ ഭാര്യ നീലേശ്വരം സ്വദേശിനി റഫീനയുടെ ശബ്ദ സന്ദേശമാണ് പിതാവിനു ലഭിച്ചത്. തീവ്രവാദികളല്ലെന്നും ജോലി തേടി വന്നതാണെന്നുമാണ് സന്ദേശം. ആശങ്കപ്പെടേണ്ട, തങ്ങള്‍ സുരക്ഷിതരാണ്. ഉടന്‍ ജോലിയില്‍ പ്രവേശിക്കുമെന്നും താമസസൗകര്യം അന്വേഷിക്കുകയാണെന്നും ശബ്ദ സന്ദേശത്തില്‍ റഫീന പറഞ്ഞു.

എന്നാല്‍ ഇപ്പോള്‍ എവിടെയാണുള്ളതെന്ന് റഫീന വ്യക്തമാക്കിയിട്ടില്ല. സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.