തുര്‍ക്കിയില്‍ സ്‌ഫോടനം: 28 പേര്‍ കൊല്ലപ്പെട്ടു

10:50am
18/02/2016

അങ്കാറ: തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ സൈനിക വാഹനങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 28 പേര്‍ കൊല്ലപ്പെടുകയും 60ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രാദേശിക സമയം വൈകീട്ട് 6.15നാണ് പാര്‍ലമെന്റിനും സൈനിക ആസ്ഥാനത്തിനും സമീപത്തായി സ്‌ഫോടനമുണ്ടായത്. സൈനിക വാഹനങ്ങള്‍ കടന്നുപോകുമ്പോഴായിരുന്നു സ്‌ഫോടനം. അക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

_88320130_1763ef9c-2c5d-474c-9592-47a644c095dd