തുഷാർ വെള്ളാപ്പള്ളി എൻ.ഡി.എ കൺവീനർ പദവിയിലേക്ക്

01:44 PM 26/09/2016
images (12)
കോഴിക്കോട്: ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി എൻ.ഡി.എ കേരള ഘടകം കൺവീനറായേക്കുമെന്ന് സൂചന. കോഴിക്കോട് നടക്കുന്ന എൻ.ഡി.എ യോഗത്തിനുശേഷം പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. ഇടഞ്ഞുനിൽക്കുന്ന ബി.ഡി.ജെ.എസിനെ അനുനയിപ്പിക്കാനാണ് തുഷാറിനെ കൺവീനറാക്കുന്നത്.

എൻ.ഡി.എ കേരള ഘടകം കൺവീനർ സ്ഥാനം വേണമെന്ന ആവശ്യം ബി.ഡി.ജെ.എസ് നേരത്തേ ഉന്നയിച്ചിരുന്നു. എന്നാൽ ഇതിനെ ബിജെപി എതിർക്കുകയായിരുന്നു. എന്നാൽ എൻ.ഡി.എയിലെ പ്രമുഖ കക്ഷിയായ തങ്ങൾക്കുതന്നെ കൺവീനർ സ്ഥാനം വേണമെന്നായിരുന്നു ബി.ജെ.പി നിലപാട്. ഇക്കാര്യത്തിലാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്.

ബി.ജെ.പി ദേശീയ പ്രസിഡന്‍റ് അമിത് ഷാ എൻ.ഡി.എ ഘടക കക്ഷികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തുഷാർ വെള്ളാപ്പള്ളിയെ കൺവീനറാക്കാനുള്ള ധാരണയിലെത്തിയത്. പി.സി.തോമസ്, സി.കെ.ജാനു, രാജൻ ബാബു എന്നിവരും ഉന്നതതല സമിതിയിലുണ്ട്.